കോട്ടയം: പങ്കാളികളെ പരസ്പരം കൈമാറി ലൈംഗികബന്ധത്തിന് തയ്യാറാകുന്ന സംഭവത്തില്‍ സാമൂഹ്യ മാധ്യമങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം. ആയിരത്തിലധികം അംഗങ്ങളുള്ള 15 സോഷ്യല്‍ മീഡിയ ഗ്രൂപ്പുകള്‍ നിരീക്ഷണത്തില്‍. ഓരോ ഗ്രൂപ്പിലും അയ്യായിരത്തോളം പേര്‍ അംഗങ്ങളായിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. മെസഞ്ചര്‍, ടെലിഗ്രാം ഗ്രൂപ്പുകള്‍ വഴിയും കപ്പിള്‍ മീറ്റ് അപ്പ് കേരള എന്ന ഗ്രൂപ്പ് വഴിയുമാണ് ഇവര്‍ പ്രധാനമായും പ്രവര്‍ത്തനം നടത്തുന്നത്.
Read Also : ബിജെപിക്ക് ബദല്‍ കോണ്‍ഗ്രസല്ല: കോണ്‍ഗ്രസിനെ വിശ്വസിക്കാന്‍ പറ്റില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍
ഇത്തരം ഗ്രൂപ്പുകളിലൂടെയാണ് ദമ്പതികള്‍ പരസ്പരം പരിചയപ്പെടുന്നത്. പിന്നീട് നേരിട്ട് കാണുകയും ലൈംഗികബന്ധത്തിന് നിര്‍ബന്ധിതരാകുകയും ചെയ്യുന്നു. കപ്പിള്‍ മീറ്റിനായി വീടുകളും റിസോട്ടുകളും ഉപയോഗപ്പെടുത്തിയെന്നും ഇമോഷണല്‍ ബ്ലാക്ക് മെയിലിംഗിലൂടെ സ്ത്രീകളെ ഭര്‍ത്താക്കന്മാര്‍ ഇതിലേക്ക് എത്തിക്കുന്നുവെന്നാണ് പൊലീസ് കണ്ടെത്തല്‍.
ഡോക്ടര്‍മാര്‍, അഭിഭാഷകര്‍ ഉള്‍പ്പെടെ നിരവധി പേര്‍ സംഘത്തിലുണ്ട്. നിലവില്‍ 25 ഓളം പേര്‍ കറുകച്ചാല്‍ പൊലീസിന്റെ നിരീക്ഷണത്തിലാണ്. കുടുംബങ്ങളെ ബാധിക്കുന്നതിനാല്‍ പ്രതികളുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടില്ല. ഇന്നലെയാണ് കേസില്‍ ആറ് പേരെ അറസ്റ്റ് ചെയ്തത്. ഭര്‍ത്താവ് മറ്റുള്ളവരുമായി ലൈംഗിക ബന്ധത്തിന് പ്രേരിപ്പിക്കുന്നു എന്ന ചങ്ങനാശ്ശേരി സ്വദേശിനിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിനിടെയാണ് സംഘത്തെ കുറിച്ച് വിവരം ലഭിച്ചത്. തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്. പരാതി നല്‍കിയ യുവതിയെ ഒമ്പത് പേര്‍ ചേര്‍ന്നാണ് പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.
Post Your Comments