Latest NewsKeralaIndiaNews

ഭാര്യയെ ആദ്യം കൈമാറിയത് 4 വർഷം മുൻപ്, പണം വാങ്ങി പലർക്കും കാഴ്ച്ച വെച്ചു: യുവാവിന്റെ വീട്ടിൽ ലൈംഗിക ഉത്തേജക മരുന്നുകൾ

കോട്ടയം: പങ്കാളികളെ പരസ്പരം കൈമാറുന്ന കേരളത്തിലെ വൻ സംഘത്തെക്കുറിച്ചുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്തു വരുന്നത്. ചങ്ങനാശേരി സ്വദേശിനിയുടെ പരാതിയിലാണ് സംഭവം പുറംലോകം അറിഞ്ഞത്. 27-കാരിയും രണ്ടുകുട്ടികളുടെ അമ്മയുമായ യുവതിയാണ് 31-കാരനായ ഭര്‍ത്താവിനെതിരേ കറുകച്ചാല്‍ പോലീസില്‍ പരാതി നല്‍കിയത്. ഗതികെട്ട ശേഷമായിരുന്നു പരാതിപ്പെട്ടത്. വിദേശത്തായിരുന്ന യുവാവ് ഇവിടെ വെച്ചാണ് ഇത്തരം ഗ്രൂപ്പിനെ കുറിച്ച് അറിഞ്ഞത്. നാട്ടിലെത്തിയ യുവാവ്, ഗ്രൂപ്പിൽ സജീവമായി. ഭാര്യയെ ഈ വിവരം അറിയിക്കുകയും ചെയ്തു.

Also Read:കുടുംബസമേതം റിസോർട്ടിലെത്തും, മക്കളെ ഒരുമിച്ച് ഒരു മുറിയിലിട്ട് പൂട്ടും: ശേഷം ഭാര്യമാരെ പരസ്പരം വെച്ചുമാറും

നാലുവര്‍ഷം മുന്‍പ് ഭര്‍ത്താവിന്റെ നിര്‍ബന്ധത്തിന് യുവതിക്ക് വഴങ്ങേണ്ടിവന്നു. തുടര്‍ന്ന് യുവതിയെ പലര്‍ക്കും ഇയാള്‍ കൈമാറുകയും പണം വാങ്ങുകയും ചെയ്തു. പലവട്ടം യുവാവ് തന്റെ ഭാര്യയെ ഗ്രൂപ്പിലുള്ള മറ്റ് പുരുഷന്മാർക്ക് കൈമാറി. ഒഴിഞ്ഞുമാറിയപ്പോഴൊക്കെ നിർബന്ധിച്ച് വിട്ടയച്ചു. ഇക്കാര്യങ്ങളൊക്കെ പുറംലോകം അറിഞ്ഞാൽ താൻ ആത്മഹത്യ ചെയ്യുമെന്ന് യുവാവ് ഭാര്യയെ ഭീഷണിപ്പെടുത്തി. പിടിയിലായ നാലുപേരും യുവതിയെ പ്രകൃതിവിരുദ്ധ പീഡനത്തിനും ഇരയാക്കി. ഇതിനിടെ താൻ അനുഭവിച്ചതും അനുഭവിച്ച് കൊണ്ടിരിക്കുന്നതുമായ കാര്യങ്ങൾ യുവതി ഒരു ബ്ലോഗര്‍ക്ക് ശബ്ദസന്ദേശം നല്‍കി. യുവതിയുടെ ശബ്ദംകേട്ട് സംശയംതോന്നിയ സഹോദരന്‍ കാര്യങ്ങളെപ്പറ്റി അന്വേഷിച്ചു. പിന്നീട് സഹോദരൻ ഇടപെട്ടാണ് പോലീസിൽ പരാതി നൽകിയത്.

പരാതിയെ തുടർന്ന് പോലീസ് യുവാവിന്റെ കങ്ങഴയിലെ വീട്ടില്‍ പരിശോധന നടത്തി. പരിശോധനയില്‍ ലൈംഗിക ഉത്തേജക മരുന്നുകളടക്കം കണ്ടെത്തി. അതേസമയം, ഗ്രൂപ്പിൽ പണം തട്ടുന്ന സംഘവും സജീവമാണ്. പങ്കാളിയെന്ന പേരില്‍ അന്യസ്ത്രീകളെ പരിചയപ്പെടുത്തി പണംതട്ടിയെടുക്കുന്നവരും സംഘത്തിലുണ്ട്. ദിവസവും ഓരോ പങ്കാളി തങ്ങള്‍ നാളെ ഒരുസ്ഥലത്തെത്തുമെന്നും താത്പര്യമുള്ളവര്‍ പങ്കാളികളുമായി എത്തണമെന്നും ഗ്രൂപ്പില്‍ സന്ദേശം നല്‍കും. തുടർന്ന് ഇവർ പരസ്പരം കാര്യങ്ങൾ തീരുമാനിക്കുകയാണ് ചെയ്യുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button