ThiruvananthapuramNattuvarthaLatest NewsKeralaNewsIndia

11 സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ഉദ്ഘാടനം ചെയ്യും

ന്യൂഡല്‍ഹി: തമിഴ്‌നാട്ടില്‍ 11 സര്‍ക്കാര്‍ കോളജുകളും സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിറ്റൂട്ട് ഓഫ് ക്ലാസിക്കല്‍ തമിഴിന്റെ പുതിയ ക്യാമ്പസും പ്രധാമന്ത്രി നരേന്ദ്ര മോദി നാളെ ഉദ്ഘാടനം ചെയ്യും. നാളെ ജനുവരി 12 ന് വൈകിട്ട് നാലിന് വീഡിയോ കോണ്‍ഫറന്‍സ് വഴിയാകും ഉദ്ഘാടനം നിര്‍വഹിക്കുക എന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു.

Also Read : മതങ്ങളെ മാത്രമല്ല കൊലപാതകങ്ങൾ പ്രധാന കലാപരിപാടിയാക്കിയെടുത്ത കാലാഹരണപ്പെട്ട രാഷ്ട്രിയ പാർട്ടികളെയും തിരുത്തേണ്ടതുണ്ട്

4,000 കോടി രൂപ മുതല്‍മുടക്കിയാണ് പുതിയ മെഡിക്കല്‍ കോളജുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കിയയെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു. ഇതില്‍ 2,145 കോടി രൂപ കേന്ദ്ര സര്‍ക്കാരും ബാക്കി സംസ്ഥാന സര്‍ക്കാരുമാണ് നല്‍കിയത്. വിരുദുനഗര്‍, നാമക്കല്‍, നീലഗിരി, തിരുപ്പുര്‍, തിരുവളളൂര്‍, നാഗപട്ടണം,ദിണ്ഡിഗല്‍, കല്ലകുറിച്ചി ,അരിയാലൂര്‍, രാമനാഥപുരം, കൃഷ്ണഗിരി എന്നിവിടങ്ങളിലാണ് പുതിയ മെഡിക്കല്‍ കോളജുകള്‍ സ്ഥാപിച്ചിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button