Latest NewsArticleKeralaNewsWriters' Corner

‘യോഗമില്ലമ്മിണിയേ ലൈംലൈറ്റിൽ നില്ക്കാൻ, പായ മടക്കിക്കോളി’: ബിന്ദു നെഗറ്റീവ് പബ്ലിസിറ്റി ഉണ്ടാക്കുന്നു, അഞ്‍ജു പാർവതി

അഞ്‍ജു പാർവതി പ്രഭീഷ്

ശബരിമലയിൽ കയറിയെന്നവകാശവാദം ഉന്നയിച്ച രണ്ടു സ്ത്രീകൾ കനകദുർഗ്ഗയും ബിന്ദു തങ്കം കല്യാണിയുമാണ്. ബിന്ദു അമ്മിണിയെന്ന സ്ത്രീയാവട്ടെ ശബരിമലയിൽ കയറാൻ ശ്രമിച്ച കുറച്ച് ആക്ടിവിസ്റ്റ് സ്ത്രീകളിൽ ഒരാൾ മാത്രമാണ്. തൃപ്തി ദേശായി എന്ന ഉത്തരേന്ത്യക്കാരിയെയും മനീതി സംഘത്തെയും മാറ്റി നിറുത്തിയാൽ ശബരിമലയിൽ കയറാൻ ശ്രമിച്ചവരിൽ രഹ്ന ഫാത്തിമയും മേരി സ്വീറ്റിയും ലിബിയും ഒക്കെയുണ്ട് മലയാളികളായി. എന്നിട്ടും സംഘപരിവാർ പിന്നാലെ നടന്ന് ആക്രമിക്കുന്നുവെന്ന് അലമുറയിട്ട് നെഗറ്റീവ് പബ്ലിസിറ്റി ഉണ്ടാക്കുന്നത് ബിന്ദു അമ്മിണി മാത്രമാണല്ലോ. അതിനാൽ തന്നെ ചിലതൊക്കെ പറഞ്ഞേ തീരൂ.

അയ്യപ്പവിശ്വാസികൾക്ക് ( ശബരിമല സ്ത്രീപ്രവേശത്തിനെതിരെ നിന്ന ഏവർക്കും ) ഈ സ്ത്രീയോട് മാത്രമല്ല ദേഷ്യം. സുപ്രീംകോടതി വിധി ഒരു ഉപാധിയാക്കി ശബരിമലയെ ആക്ടിവിസത്തിന്റെ വേദിയാക്കാൻ തുനിഞ്ഞ ഭക്തരല്ലാത്ത എല്ലാ സ്ത്രീകളോടും തോന്നിയ വെറുപ്പും ദേഷ്യവും അറപ്പും കലർന്നൊരു വികാരം ഇവരോടുമുണ്ട് എന്നത് വാസ്തവം. സംഘപരിവാർ എന്ന പ്രസ്ഥാനത്തിനും അങ്ങനെ തന്നെയാവണം. കോൺഗ്രസ്സിലെ തന്നെ എത്രയോ സ്ത്രീകൾക്ക് ഈ വിഷയത്തിൽ ഇവരോട് എതിർപ്പുണ്ടായിരുന്നു. പക്ഷേ അതിന്റെ പേരിൽ ഇവരെ മാത്രം ടാർഗറ്റ് ചെയ്ത് കൊല്ലാൻ ഒരു സംഘടന ശ്രമിക്കുന്നുവെന്ന് പറയുന്നത് എത്രമാത്രം ബാലിശമാണെന്ന് തലയിൽ ലേശം വെളിവ് ഉളളവർക്ക് മനസ്സിലാവും. ആവേണ്ടതാണ്.

Also Read:അഫ്ഗാനിൽ വെച്ച് യുഎസ് സൈന്യത്തിന് എറിഞ്ഞ് നൽകിയ കുഞ്ഞിനെ ഒടുവിൽ കണ്ടെത്തി

ബിന്ദു അമ്മിണി എന്ന ഈ സ്ത്രീ ശബരിമലയിൽ പ്രവേശിക്കുവാൻ ശ്രമിച്ച് പരാജയപ്പെട്ട ഒരു സ്ത്രീയാണ്. എന്നാൽ ആ ഒരൊറ്റ ശ്രമത്തിലൂടെ കിട്ടിയ പബ്ലിസിറ്റി ഉപയോഗിച്ച്‌ പിന്നീടവർ സ്വയം പ്രഖ്യാപിത സ്ത്രീ activist കം celebrity ആയി മാറി. പിന്നീട് ശബരിമലയിൽ കയറിയെന്നവകാശവാദം ഉന്നയിച്ച ബിന്ദു തങ്കം കല്യാണിയും കനക ദുർഗ്ഗയും activistകൾ കം നിരീശ്വരവാദ ടീമുകൾക്ക് റോൾ മോഡലുകളായി വാർത്തകളിലിടം നേടിയപ്പോൾ മുതൽ ബിന്ദു അമ്മിണിയെ ആരും ശ്രദ്ധിക്കാതെയായി. അതോടെ നെഗറ്റീവ് പബ്ലിസിറ്റി ഉണ്ടാക്കാൻ നെട്ടോട്ടമോടാൻ തുടങ്ങി ഈ സ്ത്രീ . അതിനവർ സമർത്ഥമായി ഉപയോഗിച്ച കാർഡുകളാണ് ദളിത് – റേസിസ്റ്റ് വാദഗതികൾ. ഒപ്പം ഫേക്ക് ആക്രമണവാർത്തകളും .

ഇവർക്ക് പ്രൊട്ടക്ഷൻ നല്കിയ വനിതാ പോലീസുകാർ ഇവർ ദളിത് സ്ത്രീ ആയതിനാൽ അവഗണിക്കുന്നുവെന്ന് ലൈവിൽ പറഞ്ഞ് ദളിത് കാർഡ് ഇറക്കി കഴിഞ്ഞ വർഷം തുടക്കം ഒരു നാടകം കളിച്ചു. പിന്നീട് ബസിനകത്ത് ഡ്രൈവർ അപമാനിച്ചു ജാതിപ്പേര് വിളിച്ചു ശബരിമലയിൽ കയറിയതിന്റെ ദേഷ്യം കാണിച്ചുവെന്ന് പറഞ്ഞ് മറ്റൊരു നാടകം. എവിടെ പ്രശ്നമുണ്ടാക്കിയാലും സ്വന്തം ദളിത് identity വച്ചൊരു കളി ഈ സ്ത്രീക്ക് നിർബന്ധമാണ്. ഒപ്പം ശബരിമല പ്രവേശനം കൂടി ചേർത്തുകെട്ടും. ശബരിമലയിൽ പ്രവേശിച്ചത് ബിന്ദു തങ്കം കല്യാണിയാണെങ്കിലും ഇരുവരുടെയും പേരിലെ ബിന്ദു എന്ന ഫസ്റ്റ് നെയിമും ഇരുവരുടെയും ദളിത് സ്വത്വവും ഇരുവർക്കുമുള്ള അദ്ധ്യാപനമെന്ന തൊഴിലിടവും കാരണം പലർക്കും ധാരണ ബിന്ദു അമ്മിണിയാണ് ശബരിമലയിൽ കയറിയ സ്ത്രീ എന്നാണ്. അത് തന്നെയാണ് ബിന്ദു അമ്മിണി ആയുധമാക്കിയതും.

Also Read:പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ആത്മഹത്യയിൽ കാമുകൻ അറസ്റ്റിൽ: പെൺകുട്ടി പീഡിപ്പിക്കപ്പെട്ടതായി റിപ്പോർട്ട്

കർഷകസമരത്തിനൊപ്പം മിക്ക ambedkaristകളും നിന്നിരുന്നുവെങ്കിലും അവിടെയും പാഞ്ഞെത്തി ട്രാക്ടർ ഓടിച്ച് അപ്പപ്പോൾ അത് പോസ്റ്റിട്ടു ലൈംലൈറ്റിൽ നില്ക്കാൻ ശ്രമിച്ചു ഈ വിവാദനായിക. എന്നിട്ടും ആരും ഇവിടെ വലിയ വിലകൊടുത്തില്ല. അങ്ങനെ കർഷകസമരം കഴിഞ്ഞു ഇനിയെന്ത് എന്നാലോചിക്കുമ്പോൾ അതാ കൃത്യമായി വരുന്നു ഒരു ഓട്ടോറിക്ഷ . ഓട്ടോറിക്ഷ മർഡറും ലക്ഷ്യം കണ്ടില്ലായെന്നു മനസ്സിലായ അമ്മിണി അടുത്ത പ്ലാനും ആലോചിച്ച് നിന്ന് സംസ്ഥാനം വിടാൻ ഒരുങ്ങി പോസ്റ്റിട്ടപ്പോൾ അതാ വരുന്നു ഒരു നിർഭാഗ്യവാൻ മനുഷ്യൻ. പാർക്കിങ്ങിന്റെ പേരിൽ തുടങ്ങിയ കശപിശ അവസാനം അടിയിലും തിരിച്ചടിയിലും അവസാനിച്ചു. അമ്മിണിയിട്ട വീഡിയോയിൽ അയാൾ അവരെ അടിക്കുന്നുണ്ട്. ശക്തമായി തന്നെ അമ്മിണി അയാളെ തിരിച്ചിടിച്ച് ഉടുതുണി വലിച്ചു പറിക്കുന്നുണ്ട്. പിന്നീട് അയാളുടെ മർമ്മം നോക്കി തൊഴിക്കുന്നുമുണ്ട് അമ്മിണി. അമ്മിണിയിട്ട വീഡിയോ പ്രകാരം അയാൾ കൊടുത്ത ഒരടിക്ക് പകരം മൊബൈൽ പൊട്ടിക്കൽ + ഉടുതുണി വലിച്ചൂരൽ + മർമ്മം നോക്കി പ്രഹരിക്കൽ ഇത്യാദി നല്കി സ്ത്രീ ശാക്തീകരണത്തിന്റെ മൂർത്തഭാവമായി അമ്മിണി മാറുന്നുണ്ട്. അവിടം വരെ ഓക്കെ, . പിന്നീടാണ് സ്ഥിരം നമ്പറുകളുടെ വരവ്. പതിവുപോലെ ഈ ആക്രമണവും ശബരിമലയ്ക്കും അയ്യപ്പനും സംഘപരിവാറിനും സമർപ്പിച്ച ശേഷം അമ്മിണി പതിവു ചേരുവകളായ ദളിത് കം കറുത്തവൾ കം സ്ത്രീ അബല -തബല വേർഷൻ മിക്സ് ചെയ്യുന്നു. പതിവു പോലെ അതേറ്റു പിടിച്ച് പുരോഗമന -സാംസ്കാരിക സിംഹിണി -സിങ്കങ്ങളും ! ആഹാ ! അമ്മിണി ആക്രമണങ്ങളിലെല്ലാം വൺ സൈഡസ് തെളിവുകളേയുള്ളൂ . അതായത് അമ്മിണി ഇടുന്ന വീഡിയോസ് മാത്രം. വൻ ഗൂഢാലോചനയും ആക്രമണവും അരങ്ങേറുന്നിടത്തൊന്നും CCTV തെളിവുകളേയില്ല.

ഇപ്പോഴിതാ പതിവുപോലെ പോലീസ് സ്റ്റേറ്റ്മെന്റ് വന്നു – ഈ അടിപിടിയിലും നോ ഗൂഢാലോചനയെന്നും വാദഗതി ബാലിശമെന്നും . ! ഇത്തവണയും അമ്മിണിയോട് പറയാൻ ഒന്നേ ബാക്കിയുള്ളൂ – ‘യോഗമില്ലമ്മിണിയേ ലൈംലൈറ്റിൽ നില്ക്കാൻ ! അതോണ്ട് പായ മടക്കിക്കോളി’.

എന്ന്

ബ്രാഹ്മണിക്കൽ ഹെജിമണി നന്നായി കലക്കി കുടിച്ച ഒരു കുൽസ്ത്രീ

ഒപ്പ് !

 

shortlink

Related Articles

Post Your Comments

Related Articles


Back to top button