ആലപ്പുഴ: പുതിയ വെളിപ്പെടുത്തലുമായി സംവിധായകൻ ആലപ്പി അഷറഫ്. തനിക്ക് വിധിച്ചത് ലോറിക്കടിയില്‍ ചതഞ്ഞരഞ്ഞു പിടഞ്ഞുള്ള മരണമായിരുന്നെന്നു സമൂഹമാധ്യമത്തിൽ അഷറഫ് പങ്കുവയ്ക്കുന്നു.
ആലപ്പി അഷറഫിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
ലോറിക്കടിയില്‍ ചതഞ്ഞരഞ്ഞു പിടഞ്ഞുള്ള മരണം അയാള്‍ എനിക്കും വിധിച്ചു…ആലപ്പുഴക്കാരന് ഹസീബ് നിര്‍മ്മിച്ച “കുട്ടനാടന്‍ മാര്‍പാപ്പ “എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ ആലപ്പുഴയില്‍ വന്നതായിരുന്നു ദിലീപിന്‍്റെ സന്തത സഹചാരിയായ സംവിധായക നടന്.
read also: ബൈക്കിൽ എത്തിയ സംഘം വ്യാപാരിയുടെ കണ്ണിൽ മുളക് സ്പ്രേ ചെയ്ത് പണം തട്ടാൻ ശ്രമിച്ചു
അയാള്‍ സെറ്റിലെത്തി അടുത്ത ദിവസം തന്നെ അവിടെ നിന്നും അടുപ്പമുള്ള ചിലര്‍ എന്നെ തുരുതുരാ ഫോണില്‍ വിളിച്ച് ” അഷ്റഫിക്കാ. സൂക്ഷിക്കണെ.. ” എന്ന്. ഞാനോ. എന്തിന് .?.ഷൂട്ടിംഗ് സെറ്റില്‍ ഇയാളുമായ് ആലപ്പുഴയിലുള്ള ചില സിനിമാ പ്രവര്‍ത്തകര്‍ നടിയെ ആക്രമിച്ച കേസിനെ കുറിച്ച് സംസാരിച്ചുവത്രേ..നടിക്കൊപ്പമുള്ള എന്‍്റെ നിലപാടുകളെക്കുറിച്ചും ഇടക്ക് ആരോ പരാമര്‍ശിച്ചു. എന്‍്റെ പേരു കേട്ടതുംഅയാള് ക്ഷുഭിതനായ് .”ആലപ്പി അഷറഫ്അവനെ ലോറി കേറ്റി കൊല്ലണം”. ഇതായിരുന്നു അയാളുടെ ഭീഷണിആ ക്രൂരമായ വാക്കുകള്‍ കേട്ട് ഒപ്പമിരുന്നവര്‍ ഞെട്ടി.
അവരില്‍ ചിലരാണ് എന്നെ വിളിച്ചു ഒന്നുസൂക്ഷിക്കാന് മുന്നറിയിപ്പ് നല്‍കിയത്. അന്ന് ഞാനതത്ര കാര്യമാക്കിയില്ല .ഇന്നിപ്പോള്‍ പക്ഷേ ഭയമില്ലങ്കിലും ഞാനത് കാര്യമായ് തന്നെ കാണുന്നു. ഇതൊക്കെ കേട്ട് പിന്തിരിഞ്ഞോടാന്ചോദ്യം ചെയ്യുമ്ബോള്‍ തല കറങ്ങി വീഴുന്ന ഭീരുവല്ല ഞാന്‍. ജനിച്ചാല്‍ എന്നായാലും ഒരിക്കല്‍ മരിക്കും. മരണം വരെ നീതിക്കായ് അവള്‍ക്കൊപ്പം. ആലപ്പി അഷറഫ്.
Post Your Comments