KeralaLatest NewsNews

സത്യത്തില്‍ നീതു എവിടെയാണ് ? മോള്‍ക്ക് രാഷ്ട്രീയക്കാരോട് പിണക്കമാണോ ? അനില്‍ അക്കരെ കാത്തിരുന്ന ആ പെണ്‍കുട്ടി ആരാണ് ? ആലപ്പി അഷ്‌റഫിന്റെ കുറിപ്പ്

സത്യത്തില്‍ നീതു എവിടെയാണ് ? മോള്‍ക്ക് രാഷ്ട്രീയക്കാരോട് പിണക്കമാണോ ? അനില്‍ അക്കരെ കാത്തിരുന്ന ആ പെണ്‍കുട്ടി ആരാണ് ? ചോദ്യങ്ങള്‍ക്ക് ഉത്തരവുമായി ആലപ്പി അഷ്റഫ്.
വടക്കാഞ്ചരിയില്‍ അനില്‍ അക്കര മണിക്കൂറുകള്‍ കാത്തിരുന്നിട്ടും നീതു ജോണ്‍സന്‍ എത്തിയില്ല. തൊട്ടുപിന്നാലെ ആരുംകാണാത്ത നീതുവിന് ഉപദേശവുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍ ആലപ്പി അഷറഫ്. പൊന്നു മോളേ നീതൂ വേഗം മടങ്ങി വരൂവെന്ന് അപേക്ഷിച്ച് കൊണ്ടാണ് ആലപ്പി അഷറഫിന്റെ ഫേസ്ബുക്ക് കുറിപ്പ് ആരംഭിക്കുന്നത്.

Read Also : അനിൽ അക്കര മണിക്കൂറുകൾ കാത്തിരുന്നിട്ടും നീതു വന്നില്ല: കാപ്സ്യൂൾ സൈബർ യുദ്ധം തന്ത്രത്തിന് തൽക്കാലം തിരിച്ചടി

സത്യത്തില്‍ നീ ഇപ്പോള്‍ എവിടെയാണെന്നും മോള്‍ക്ക് രാഷ്ട്രീയക്കാരോട് പിണക്കമാണോയെന്നും സംവിധായകന്‍ ചോദിക്കുന്നു.

രാഷ്ട്രീയക്കാര്‍ മോളുടെ കണ്ണീര് കണ്ട് മനസലിഞ്ഞ് താമസിക്കാനും ഐ.എ.എസ് എഴുതാനും നല്ലൊരു ഭാവിക്കും ജീവിതത്തിനും വേണ്ടിയാണ് ഉച്ചത്തില്‍ ശബ്ദമുയര്‍ത്തയതെന്നും ആലപ്പി അഷറഫ് ഫേസ്ബുക്കില്‍ കുറിച്ചു. ഇനിയും നീതു മടങ്ങിവന്നില്ലെങ്കില്‍ ആരെങ്കിലും തട്ടികൊണ്ടു പോയന്നോ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണന്നോ ഒക്കെ സംശയിക്കേണ്ടി വരും. അങ്ങനെയെങ്കില്‍ ഹൈക്കോടതിയില്‍ ഹേബിയസ്‌കോര്‍പ്പസ് ഹര്‍ജി നല്‍കേണ്ട അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങുമെന്ന് പറഞ്ഞുകൊണ്ടാണ് ആലപ്പി അഷറഫ് ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്.

വീടില്ലാത്ത പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ നേരിട്ടു കണ്ട് പരിഹാരമുണ്ടാക്കാന്‍ ഇന്ന് രാവിലെ ഒമ്ബത് മുതല്‍ അനില്‍ അക്കര എം.എല്‍.എ എങ്കക്കാട് മങ്കര റോഡില്‍ കാത്തിരുന്നെങ്കിലും ആരുമെത്തിയില്ല. രമ്യ ഹരിദാസ് എം.പിയും കോണ്‍ഗ്രസ് കൗണ്‍സിലര്‍ സൈറാ ബാനുവും അനിലിന്റെ കൂടെ ഉണ്ടായിരുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെ എം.എല്‍.എ വെട്ടിലാക്കാന്‍ ശ്രമിച്ച സി.പി.എം സൈബര്‍ പ്രവര്‍ത്തകര്‍ ഇതോടെ മൗനവ്രതത്തിലാണ്.

ആലപ്പി അഷറഫിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

പൊന്നുമോളേ നീതൂ… വേഗം മടങ്ങി വരൂ.. പ്രിയപ്പെട്ട നിതു മോളേ… നീ എവിടെയുണ്ടങ്കിലും ഉടന്‍ മടങ്ങി വരണം. മോളുടെ പ്ലസ് ടൂ ക്ലാസ്സുകള്‍ ഓണ്‍ ലൈനില്‍ നടക്കുന്നുണ്ടന്ന് വിശ്വസിക്കുന്നു. വിവരങ്ങള്‍ ഒന്നും അറിയുന്നില്ല … സത്യത്തില്‍ നീ ഇപ്പോള്‍ എവിടെയാണ്..? മോള്‍ക്ക് രാഷ്ട്രീയക്കാരോട് പിണക്കമാണോ ..? ഒരു കാര്യം കുട്ടി മനസ്സിലാക്കണം രാഷ്ട്രീയക്കാര്‍ മോളുടെ കണ്ണീരു കണ്ടു.. മനസ്സലിഞ്ഞു കുട്ടിക്ക് താമസിക്കാന്‍ , IAS ന് എഴുതാനും, നല്ലൊരു ഭാവിക്കും ജീവിതത്തിനും വേണ്ടി അവരാല്‍ കഴിയുന്ന വിധം ഉച്ചത്തില്‍ ശബ്ദമുയര്‍ത്തി … ലോകം മുഴുവനും മോളുടെ കണ്ണീര്‍ കഥ ചര്‍ച്ചയാക്കിയത്. അത് മനസ്സിലാക്കണം. പുറംപോക്കില്‍ താമസിക്കുന്ന മോള്‍ക്ക് നല്ലൊരു ഫ്‌ലാറ്റ് ലഭിക്കേണ്ടിയിരുന്നത് നഷ്ടപ്പെടുത്തിയവരെ വെറുതെ വിടാമോ…? തീര്‍ച്ചയായും പാടില്ല… അത് കൊണ്ടല്ലേ മോളോട് എല്ലാവര്‍ക്കു സഹതാപവും സ്‌നേഹ വത്സല്യവും ഒക്കെ ഉണ്ടായത്.. എന്നാലിന്നിപ്പോള്‍ നീതുമോള്‍ ഒന്നുകൊണ്ടും വിഷമിക്കണ്ട .. തുണിക്കടയില്‍ ജോലി ചെയ്യുന്ന മോളുടെ അമ്മയോട് പറയണം, മോള്‍ക്ക് വേണ്ടി ഒരു MLA യും,MP യും അത് പോലെ മറ്റെല്ലാവരും ചേര്‍ന്ന് 5 സെന്റ് സ്ഥലവും അതില്‍ ഒരു വീടും വെച്ചു തരുമെന്നും , മാത്രമല്ല MP യുടെ രണ്ടു മാസത്തെ ശമ്ബളവും പഞ്ചായത്ത് വക വേറെ ഒട്ടെറെ സഹായങ്ങളും… അങ്ങിനെ ഒരു പൂ ചോദിച്ച നീതു മോള്‍ക്ക് ഒരു പൂക്കാലം തന്നെ ഒരുക്കി വെച്ചിരിക്കുന്നു , നന്മയുള്ള ഒരു രാഷ്ട്രീയ സമൂഹം. ഇത് സ്വീകരിക്കാന്‍ മോളൊന്നു വന്നാല്‍ മാത്രം മതി… ഞങ്ങളെ വിഷമിപ്പിക്കാതെ മോള്‍ അമ്മയെയും കൂട്ടി എത്രയും വേഗം വന്നു ഇതൊക്കെ ഏറ്റുവാങ്ങണമെന്ന് അപേക്ഷിക്കുന്നു. ഏതായാലും ഇനിയും നീതുമോള്‍ വന്നില്ലങ്കില്‍ മോളെ ആരെങ്കിലും തട്ടികൊണ്ടു പോയന്നോ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണന്നോ ഒക്കെ സംശയിക്കേണ്ടി വരും.. അങ്ങിനെയെങ്കില്‍ ബഹു.ഹൈക്കോടതിയില്‍ ‘ഹേബിയസ്‌കോര്‍പ്പസ് ഹര്‍ജി ‘ നല്‍കേണ്ട അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങും… എന്ന് സേനഹപൂര്‍വ്വം ആലപ്പി അഷറഫ് NB (നീതൂ ജോണ്‍സനെയും അമ്മയേയും കുറിച്ച് എന്തെങ്കിലും വിവരങ്ങള്‍ ലഭിക്കുന്നവര്‍ ദയവായി അടുത്തുള്ള പോലീസ് സ്റ്റേഷനിലോ ലൈഫ് മിഷന്‍ ഷന്‍ ഓഫീസിലോ ഉടന്‍വിവരം അറിയിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു.. )

shortlink

Related Articles

Post Your Comments

Related Articles


Back to top button