കൊല്ലം : എന്‍.കെ പ്രേമചന്ദ്രന്‍ എം.പി. പ്രസിഡന്റായ ആര്‍.എസ് ഉണ്ണി ഫൗണ്ടേഷന്‍ സംഘടന കയ്യേറിയ വസ്തുവില്‍ നിന്ന് സ്ഥാവര ജംഗമ വസ്തുക്കള്‍ നീക്കം ചെയ്തു.
പോലീസിന്റെ സാന്നിദ്ധ്യത്തിലായിരുന്നു സംഘടനയുടെ സാധനങ്ങള്‍ നീക്കം ചെയ്തത്.
Read Also : കെ-റയിൽ ചോദ്യങ്ങളോട് മറുപടി പറയാതെ തടിയൂരി യെച്ചൂരി: സിപിഎമ്മിന്‍റെ ഇരട്ടത്താപ്പ് തുറന്നുകാട്ടി സമരസമിതി
അതേസമയം കയ്യേറിയ കെട്ടിടത്തിന്റെ മേല്‍വിലാസത്തില്‍ അങ്ങനെ ഒരു സംഘടന റജിസ്റ്റര്‍ ചെയ്തതായി രേഖയില്ലെന്ന് വനിതാകമ്മിഷനംഗം ഷാഹിദാ കമാല്‍ പ്രതികരിച്ചു. എന്‍.കെ പ്രേമചന്ദ്രന്‍ പ്രസിഡന്റായ ആര്‍.എസ് ഉണ്ണി ഫൗണ്ടേഷന്‍ സംഘടന 5 വര്‍ഷം മുമ്പാണ് അമൃതക്കും അഞ്ജനക്കും അവകാശപ്പെട്ട സ്വത്ത് കയ്യേറി നിയമപരമായി പ്രവര്‍ത്തിക്കാത്ത ആര്‍.എസ് ഉണ്ണി ഫൗണ്ടേഷന്റെ ബോര്‍ഡ് സ്ഥാപിച്ചത്.
ആര്‍.എസ് ഉണ്ണിയുടെ ചെറുമക്കള്‍ക്ക് മഹിളാ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് സൂസന്‍കോടി പിന്തുണയുമായി എത്തി. ഏത് എംപിയാണെങ്കിലും സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കാന്‍ ബാധ്യതയുണ്ടെന്ന് അവര്‍ പറഞ്ഞു.
Post Your Comments