കോഴിക്കോട് : കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി ഡല്‍ഹിയില്‍ നടത്തിയ വിരുന്നില്‍ ആര്‍എസ്പി നേതാവും എം.പിയുമായ എന്‍.കെ പ്രേമചന്ദ്രന് പങ്കെടുത്തതിന് വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. എന്നാല്‍ ഇപ്പോള്‍ എന്‍.കെ പ്രേമചന്ദ്രനെ പിന്തുണച്ച് കെ. മുരളീധരന് രംഗത്ത് എത്തി. സഭയ്ക്ക് അകത്തും പുറത്തും ബി.ജെ.പി സര്‍ക്കാറിനെ ഏറ്റവും കൂടുതല്‍ വിമര്‍ശിച്ച വ്യക്തിയായ പ്രേമചന്ദ്രനെ ഒറ്റപ്പെടുത്താന്‍ അനുവദിക്കില്ലെന്ന് മുരളീധരന് കോഴിക്കോട്ട് പറഞ്ഞു. നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഭക്ഷണം കഴിക്കാന്‍ തന്നെ വിളിച്ചാലും പോകും. ഇത്തവണയും ആര്‍എസ്പിക്ക് സീറ്റ് നല്‍കും. പ്രേമചന്ദ്രനെ സംഘിയാക്കാന്‍ അനുവദിക്കില്ല. അതിനെ യുഡിഎഫ് ഒറ്റക്കെട്ടായി നേരിടുമെന്നും മുരളീധരന് പറഞ്ഞു.
ലീഗ് മൂന്നാം സീറ്റ് ഉഭയ കക്ഷി ചര്‍ച്ചയിലൂടെ പരിഹരിക്കും. കേരളത്തിലും രാജ്യമൊട്ടുക്കും കോണ്‍ഗ്രസിന്റെ ശത്രു ബി.ജെ.പിയാണെന്നും മുരളീധരന് കൂട്ടിച്ചേര്‍ത്തു.
നരേന്ദ്ര മോദിയുടെ വിരുന്നില്‍ പങ്കെടുത്ത എന്‍.കെ പ്രേമചന്ദ്രനെതിരെ സിപിഎം വിമര്‍ശനം ശക്തമാക്കുന്നതിനിടെയാണ് മുരളീധരന്റെ പിന്തുണ എന്നത് ശ്രദ്ധേയമാണ്.
Post Your Comments