കൊല്ലം: എന്‍.കെ പ്രേമചന്ദ്രന്‍ പ്രധാനമന്ത്രിയുടെ വിരുന്നില്‍ പങ്കെടുത്ത സംഭവത്തില്‍ വിവാദം എന്തിനെന്ന് മനസിലാവുന്നില്ലെന്ന് ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണ്‍. എന്‍.കെ പ്രേമചന്ദ്രന്‍ വിളിച്ചു കാര്യങ്ങള്‍ ധരിപ്പിച്ചു. വിരുന്നില്‍ പങ്കെടുത്തതില്‍ അസ്വാഭാവികതയില്ല എന്നും ഷിബു ബേബി ജോണ്‍ കുറിച്ചു.
Read Also: ബേലൂർ മഗ്‌നയെ ഇന്ന് മയക്കുവെടി വയ്ക്കില്ല, ദൗത്യം താൽക്കാലികമായി ഉപേക്ഷിച്ച് അധികൃതർ
‘സിപിഎമ്മിന്റേത് വിഷയ ദാരിദ്ര്യമാണ്. പ്രേമചന്ദ്രനെ എതിര്‍ക്കാന്‍ മറ്റ് വിഷയങ്ങള്‍ ഇല്ലാത്തതിനാല്‍ ഇത് അവസരമായി കാണുന്നു. 2019 ല്‍ ഇതിന്റെ തനിയാവര്‍ത്തനം ഉണ്ടായി. 2024 ല്‍ പ്രേമചന്ദ്രനെതിരെ മറ്റ് വിഷയങ്ങള്‍ ഇല്ലാത്തതിനാല്‍ വിവാദമാക്കുന്നു. ഇതിനു പിന്നില്‍ രാഷ്ട്രീയ അജണ്ടയാണ്. പ്രേമചന്ദ്രനെ കേരളത്തിലെ ജനങ്ങള്‍ക്കറിയാം. കൊല്ലത്തെ വോട്ടര്‍മാര്‍ക്കറിയാം’, അദ്ദേഹം പറഞ്ഞു.
Post Your Comments