KeralaLatest News

കേരളം ആകാംക്ഷയോടെ ഉറ്റുനോക്കുന്ന ശബരിമല യുവതീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട ബില്‍ ഇന്ന് ലോക്‌സഭയില്‍ : കേന്ദ്രസര്‍ക്കാര്‍ നിലപാട് നിര്‍ണായകം

ന്യൂഡല്‍ഹി: കേരളം ആകാംക്ഷയോടെ ഉറ്റുനോക്കുന്ന ശബരിമല യുവതീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട ബില്‍ ഇന്ന് ലോക്സഭയില്‍ . വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിലപാട് നിര്‍ണായകമാകും. ശബരിമല യുവതീപ്രവേശന വിഷയത്തില്‍ സ്വകാര്യ ബില്‍ എന്‍ കെ പ്രേമചന്ദ്രന്‍ എംപിയാണ് ഇന്ന് ലോക്സഭയില്‍ അവതരിപ്പിക്കുക. ബില്ലിന്മേല്‍ ചര്‍ച്ച എന്ന് നടക്കുമെന്ന് പിന്നീട് തീരുമാനിക്കും. പതിനേഴാം ലോക്സഭയിലെ ആദ്യ ബില്ലവതരണമായിട്ടാണ് എന്‍കെ പ്രേമചന്ദ്രന്റെ ബില്ലിന് അനുമതി നല്‍കിയിരിക്കുന്നത്. ശബരിമല ശ്രീധര്‍മശാസ്ത്ര ക്ഷേത്ര ബില്‍ എന്ന പേരിലാണ് ബില്‍ അവതരിപ്പിക്കുന്നത്.

ശബരിമലയില്‍ നിലവിലെ ആചാരങ്ങള്‍ തുടരണം എന്നാണ് ബില്ലില്‍ എന്‍ കെ പ്രേമചന്ദ്രന്‍ നിര്‍ദ്ദേശിക്കുന്നത്. തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ശബരിമല യുവതീപ്രവേശനം തടയാന്‍ ലോക്സഭയില്‍ വിഷയം ഉന്നയിക്കുമെന്ന് യുഡിഎഫ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്വകാര്യ ബില്‍ അവതരിപ്പിക്കാന്‍ എന്‍കെ പ്രേമചന്ദ്രന്‍ അനുമതി തേടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button