അഹമ്മദാബാദ്: ഇന്ത്യൻ സമുദ്രാതിർത്തി ലംഘിച്ച പാകിസ്താൻ ബോട്ട് ഗുജറാത്ത് തീരത്തുനിന്ന് പിടികൂടി. ശനിയാഴ്ച രാത്രി കോസ്റ്റ് ഗാർഡ് നടത്തിയ തിരച്ചിലിനിടയിലാണ് ബോട്ട് കണ്ടെത്തുന്നത്. ‘യാസീൻ’ എന്ന പേരുള്ള പാക് ബോട്ടാണ് പിടികൂടിയത്.
Also Read : പ്രവാസി ഭാരതീയ ദിവസ് : ആശംസകളർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
ബോട്ടിലുണ്ടായിരുന്ന 10 പാക് പൗരന്മാരെ കോസ്റ്റ്ഗാർഡ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
ഇന്ത്യൻ സമുദ്രാതിർത്തിയുടെ 6-7 മൈൽ ഉള്ളിലാണ് പാകിസ്താൻ ബോട്ട് കണ്ടെത്തിയത്. സംഭവസ്ഥലത്ത് നിന്ന് ഇവർ രക്ഷപ്പെടാൻ ശ്രമിച്ചെന്നും കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥൻ പറഞ്ഞു. രണ്ട് ടൺ മത്സ്യവും 600 ലിറ്റർ ഇന്ധനവും ബോട്ടിൽ നിന്ന് കണ്ടെടുത്തിട്ടുണ്ടെന്നും, കൂടുതൽ ചോദ്യം ചെയ്യലിനായി ബോട്ട് പോർബന്തറിലേക്ക് കൊണ്ട് വരുമെന്നും അധികൃതർ അറിയിച്ചു. സമുദ്രാതിർത്തികളിൽ നിരീക്ഷണം ശക്തമാക്കിയതായി നാവികസേന ഉദ്യോഗസ്ഥർ പറഞ്ഞു.
Post Your Comments