കാക്കനാട്: അഞ്ച് വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്ത് 20 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് മന്ത്രി പി. രാജീവ്. 2022-23 വര്‍ഷത്തില്‍ കേരളത്തില്‍ ഒരുലക്ഷം സംരംഭകരെ സൃഷ്ടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ജില്ല ഭരണകൂടം, ജില്ല പ്ലാനിങ് ഓഫിസ്, കെയ്സ്, ജില്ല നൈപുണ്യവികസന കമ്മിറ്റി, എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ തൃക്കാക്കര ഭാരതമാതാ കോളജില്‍ സംഘടിപ്പിച്ച മെഗാ ജോബ് ഫെയര്‍ ജീവിക -2022 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
Read Also: അരലക്ഷം അംഗബലമുള്ള പൊലീസ് സേനയിൽ യന്ത്ര മനുഷ്യരല്ല പ്രവർത്തിക്കുന്നത്: കോടിയേരി
അഭ്യസ്തവിദ്യരായ വീട്ടമ്മമാര്‍ക്കും ജോലി ചെയ്യാനുള്ള സൗകര്യങ്ങള്‍ ഒരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹൈബി ഈഡന് എം.പി, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ജില്ല വികസന കമീഷണര്‍ ഷിബു അബ്ദുല്‍ മജീദ്, തൃക്കാക്കര മുനിസിപ്പല്‍ ചെയര്പേഴ്സന് അജിത തങ്കപ്പന്, കെയ്സ് മാനേജിങ് ഡയറക്ടര്‍ കെ. ഗോപാലകൃഷ്ണന്, ജില്ല പ്ലാനിങ് ഓഫിസര്‍ അനിത ഏല്യാസ്, ജില്ല എംപ്ലോയ്മെന്റ് ഓഫിസര്‍ ബെന്നി മാത്യു എന്നിവര്‍ സംസാരിച്ചു.
Post Your Comments