Latest NewsNewsInternationalKuwaitGulf

ഭരണഘടനാ ലംഘനം: പ്രവാസികൾക്ക് വിരമിക്കൽ ആനുകൂല്യങ്ങൾ ലഭിക്കണമെങ്കിൽ രാജ്യം വിടണമെന്ന ഉത്തരവ് റദ്ദാക്കി കോടതി

കുവൈത്ത് സിറ്റി: പ്രവാസികൾക്ക് വിരമിക്കൽ ആനുകൂല്യങ്ങൾ ലഭിക്കണമെങ്കിൽ രാജ്യം വിടണമെന്ന നിബന്ധന റദ്ദാക്കി കുവൈത്തിലെ കോടതി. ഇത്തരമൊരു വ്യവസ്ഥ ഭരണഘടനാ ലംഘനമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. 2018 ൽ കുവൈത്ത് മാൻപവർ അതോറിറ്റി കൊണ്ടുവന്ന നിബന്ധനയാണ് റദ്ദാക്കിയത്.

Read Also: വരും വർഷത്തിൽ കേരളത്തിൽ മാത്രം ഒരു ലക്ഷം സംരംഭകരെ സൃഷ്ടിക്കും, 20 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും: പി രാജീവ്

രാജ്യം വിടുന്നതിന്റെ തെളിവ് ഹാജരാക്കിയാൽ മാത്രമേ പ്രവാസികൾക്ക് വിരമിക്കൽ ആനൂകൂല്യം ലഭിക്കൂ എന്നായിരുന്നു കുവൈത്തിൽ നേരത്തെ ഉണ്ടായിരുന്ന നിബന്ധന. രാജ്യത്ത് ഒരു മേഖലയിൽ നിന്ന് മറ്റൊരു മേഖലയിലേക്ക് ഇഖാമ മാറ്റുന്നതിനും വിസ ക്യാൻസൽ ചെയ്യുന്നതിനും തൊഴിലാളികൾ നേരിട്ട് തൊഴിൽ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകണമെന്ന് മാൻപവർ അതോറിറ്റി നിർദ്ദേശിച്ചു. ജോലി ചെയ്ത സ്ഥാപനത്തിൽ നിന്ന് എല്ലാ ആനുകൂല്യങ്ങളും ലഭിച്ചുവെന്ന് ഉറപ്പാക്കുന്നതിന് വേണ്ടിയാണ് നടപടി. തൊഴിൽ മേഖല മാറുന്നതിന് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും നിർദ്ദേശമുണ്ട്.

Read Also: സൂര്യനമസ്‌കാരം ചെയ്യുന്നത് ഇസ്ലാമിൽ തെറ്റ്, ആരും ഇത് ചെയ്യരുത്: ഗുലാം റസൂൽ ബൽയാവി

shortlink

Related Articles

Post Your Comments

Related Articles


Back to top button