KeralaLatest NewsNewsIndia

‘കുഞ്ഞിനെയും കൊണ്ട് ക്ലാസിലിരുന്ന് പഠിച്ച ആളാണ് ഞാൻ, എന്റെ നാട്ടിൽ രാത്രി 1 മണിക്കൊക്കെ ഇറങ്ങി നടക്കാം’: ബിന്ദു അമ്മിണി

തനിക്ക് നേരെ സ്ഥിരമായി ഉയരുന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ നിലപാട് വ്യക്തമാക്കി സാമൂഹ്യപ്രവർത്തക ബിന്ദു അമ്മിണി രംഗത്ത്. തന്നെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ഗോഡ്ഫാദര്‍മാരോ ഗോഡ്മദർമാരോ ഒന്നും ഉണ്ടായിരുന്നില്ലെന്നും സ്വന്തമായി കഷ്ടപ്പെട്ടാണ് അതിജീവിച്ചതെന്നും ബിന്ദു അമ്മിണി ദ ക്യൂവിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

Also Read:മുൻ കശ്മീർ മുഖ്യമന്ത്രിമാരുടെ എസ്.എസ്.ജി സുരക്ഷ പിൻവലിച്ചു : ഉത്തരവിറക്കി കേന്ദ്രസർക്കാർ

‘എന്റെ അനുഭവങ്ങളാണ് എന്നെ രൂപപ്പെടുത്തിയത്. എനിക്ക് അഞ്ച് വയസുള്ള സമയത്ത് എന്നെയും ചേച്ചിയെയും കൊണ്ട് അമ്മ നാടുവിട്ട് പോരുന്നു. അതിനു ശേഷം, അമ്മയുടെ കൂടെ പണിയെടുത്താണ് ഞാനും ജീവിച്ച് പോന്നത്. ജീവിത യാഥാർഥ്യങ്ങളിലൂടെയാണ് കടന്നുവന്നത്. എനിക്ക് ചെറിയ ഒരു ജോലി ആണെങ്കിലും മതിയെന്നായിരുന്നു അമ്മയ്ക്കുണ്ടായിരുന്നത്. അമ്മയാണ് ഞങ്ങളെ സംരക്ഷിച്ച് പോന്നത്. എൽ.എൽ.ബി ഒക്കെ ചെയ്യുന്നത് ഒരുപാട് കഷ്ടപെട്ടിട്ടാണ്. കുഞ്ഞ് ഉണ്ടായതിനു ശേഷമാണ് എൽ.എൽ.എം ചെയ്യുന്നത്. കുഞ്ഞിനെയും കൊണ്ടാണ് ക്ലാസിലൊക്കെ പോയത്. എന്നെ അറിയാവുന്നവർ ഒരുപാട് പിന്തുണ നൽകിയിരുന്നു. എന്റെ നാട്ടിലൊക്കെ രാത്രി ഒരു മണിക്കൊക്കെ സുരക്ഷിതയായി പുറത്തിറങ്ങി നടക്കാനൊക്കെ പറ്റും’, ബിന്ദു അമ്മിണി പറയുന്നു.

സ്ഥിരമായുണ്ടാകുന്ന ആക്രമണത്തിന് പിന്നാലെ, കേരളം സുരക്ഷിതമല്ലെന്നും രാജ്യം തന്നെ വിടാനാണ് തീരുമാനമെന്നും ബിന്ദു അമ്മിണി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. നിരന്തരമായി തന്നെ ആക്രമിക്കുന്നവർക്ക് പൊലീസ് സംരക്ഷണം നൽകുകയാണെന്നും ബിന്ദു അമ്മിണി പറഞ്ഞു. ശബരിമല പ്രവേശനത്തിന്റെ പേരിൽ താൻ നിരന്തരമായി ആക്രമിക്കപ്പെട്ടിട്ടും പൊലീസ് പ്രതികൾക്ക് വേണ്ടിയാണ് നിലകൊള്ളുന്നതെന്ന് ആക്ടിവിസ്റ്റായ ബിന്ദു അമ്മിണി ആരോപിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button