Latest NewsIndia

മുൻ കശ്മീർ മുഖ്യമന്ത്രിമാരുടെ എസ്.എസ്.ജി സുരക്ഷ പിൻവലിച്ചു : ഉത്തരവിറക്കി കേന്ദ്രസർക്കാർ

ശ്രീനഗർ: ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിമാരുടെ സ്പെഷ്യൽ സെക്യൂരിറ്റി ഗാർഡ്സിന്റെ സംരക്ഷണം പിൻവലിച്ചെന്ന് കേന്ദ്രസർക്കാർ. ഫറൂഖ് അബ്ദുള്ള, ഒമർ അബ്ദുള്ള, ഗുലാം നബി ആസാദ്, മെഹബൂബ മുഫ്തി എന്നിവരുടെ സംരക്ഷണമാണ് പിൻവലിച്ചതെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. കഴിഞ്ഞ വര്‍ഷം ചേര്‍ന്ന സെക്യൂരിറ്റി റിവ്യൂ കോഡിനേഷന്‍ കമ്മിറ്റിയിലാണ് ഇക്കാര്യം തീരുമാനിച്ചത്.

എസ്എസ്ജിയുടെ എല്ലാ വസ്തുക്കളും സുരക്ഷാ വിഭാഗത്തിലേക്ക് മാറ്റണമെന്ന് ജമ്മുകശ്മീർ അഡ്മിനിസ്ട്രേഷന്റെ അണ്ടർ സെക്രട്ടറി റാഷിദ് റെയ്‌ന പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നുണ്ട്. നേതാക്കളുടെ ജീവന് പഴയതു പോലെ ഭീഷണിയില്ലെന്ന് വിലയിരുത്തിക്കൊണ്ടാണ് ഈ തീരുമാനം എടുത്തിരിക്കുന്നത്.

ഗുലാം നബി ആസാദ് ഒഴികെയുള്ള ഈ മുൻ മുഖ്യമന്ത്രിമാരെല്ലാം താമസിക്കുന്നത് ശ്രീനഗറിലാണ്. നിലവിലിപ്പോൾ, ഫാറൂഖ് അബ്ദുള്ളയ്‌ക്കും ആസാദിനും ബ്ലാക്ക് ക്യാറ്റ് കമാൻഡോകൾ എന്നറിയപ്പെടുന്ന നാഷണൽ സെക്യൂരിറ്റി ഗാർഡ് സുരക്ഷ നൽകുന്നുണ്ട്. ഇവർക്ക്‌ സുരക്ഷ നൽകുന്നത് തുടരുമെന്നും കേന്ദ്രസർക്കാർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button