ശബരിമല : ശബരിമല ഭണ്ഡാരത്തിൽ നിന്നും പണം കവർന്ന സംഭവത്തിൽ ദേവസ്വം ജീവനക്കാരൻ പിടിയിലായി. ശബരിമലയിലെ കാണിയ്ക്കപ്പണം എണ്ണിത്തിട്ടപ്പെടുത്തുന്ന ജോലിയിൽ ഏർപ്പെട്ടിരുന്ന ചങ്ങനാശേരി സബ് ഗ്രൂപ്പിലെ കഴകം ജീവനക്കാരനായ ഉണ്ണിയാണ് ശനിയാഴ്ച ഉച്ചയോടെ ദേവസ്വം വിജിലൻസിന്റെ പിടിയിലായത്.
Read Also : BREAKING: പ്രധാനമന്ത്രിയുടെ സുരക്ഷാവീഴ്ച: പഞ്ചാബ് ഡിജിപിയെ പുറത്താക്കി, പുതിയ ഡിജിപിയെ നിയമിച്ചു
കാണിക്ക എണ്ണിയശേഷം പണവുമായി പുറത്തിറങ്ങിയപ്പോൾ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. മടിക്കുത്തിൽ ഒളിപ്പിച്ചാണ് 3500 രൂപ കടത്താൻ ശ്രമിച്ചത്. ഇയാളെ സന്നിധാനം പോലീസിന് കൈമാറി.
Post Your Comments