KollamLatest NewsKeralaNattuvarthaNews

ക​ട​യി​ൽ നി​ന്ന് പ​ണം മോ​ഷ്ടി​ച്ച് മുങ്ങിയ യു​വാ​വ് അറസ്റ്റിൽ

കൊ​ല്ലം മു​ണ്ട​യ്ക്ക​ൽ, പാ​പ​നാ​ശം, പ്ര​ശാ​ന്ത് ഭ​വ​ന​ത്തി​ൽ ജോ​യ​ൽ(19) ആ​ണ് പിടിയിലായത്

കൊ​ട്ടി​യം: ക​ട​യി​ൽ നി​ന്ന് പ​ണം മോ​ഷ്ടി​ച്ച് ക​ട​ന്ന് ക​ള​ഞ്ഞ യു​വാ​വ് പൊ​ലീ​സ് പി​ടി​യിൽ. കൊ​ല്ലം മു​ണ്ട​യ്ക്ക​ൽ, പാ​പ​നാ​ശം, പ്ര​ശാ​ന്ത് ഭ​വ​ന​ത്തി​ൽ ജോ​യ​ൽ(19) ആ​ണ് പിടിയിലായത്. ഇ​ര​വി​പു​രം പൊ​ലീ​സാണ് പ്രതിയെ പി​ടി​കൂടി​യ​ത്.

ക​ഴി​ഞ്ഞ കഴിഞ്ഞദിവസം ​ഉച്ചയോടെയാണ് സംഭവം. ഇ​ര​വി​പു​ര​ത്തു​ള്ള ക​ട​യി​ൽ ജോ​യ​ൽ ചെ​രു​പ്പ് വാ​ങ്ങാ​നെ​ന്ന വ്യാ​ജേ​ന എ​ത്തി​യി​രു​ന്നു. ക​ട ഉ​ട​മ​സ്ഥാ​നാ​യ മോ​ഹ​ൻ​കു​മാ​റി​ന്റെ ശ്ര​ദ്ധ​തി​രി​പ്പി​ച്ച് മേ​ശക്കു​ള്ളി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന പ​തി​നേ​ഴാ​യി​രം രൂ​പ​യോ​ളം മോ​ഷ്ടി​ച്ച് ക​ട​ന്ന് ക​ള​യുകയായിരുന്നു.

Read Also : ആർഎസ്എസിന്റെ ഫാസിസത്തെ തോൽപ്പിക്കുകയെന്നതാണ് ഇന്ത്യൻ ജനതയുടെ ഇന്നത്തെ കടമ: എം വി ഗോവിന്ദൻ

ക​ട ഉ​ട​മ പൊ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാന​ത്തി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പ്ര​തി​യെ പി​ടി​കൂ​ടു​കയാ​യി​രു​ന്നു. ഇ​ര​വി​പു​രം പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ രാ​ജീ​വ്, എ​സ്ഐ അ​നി​ൽ​കുമാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘം പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button