വൈത്തിരി: ആളില്ലാത്ത വീട്ടിൽ കയറി പണം മോഷ്ടിച്ച അസം സ്വദേശി അറസ്റ്റിൽ. അസം സ്വദേശി ജാക്കിർ ഹുസൈനെ(22)യാണ് അറസ്റ്റ് ചെയ്തത്. കർണാടകയിലെ ചിക്കമംഗളൂരുവിൽ നിന്നാണ് വൈത്തിരി പൊലീസ് പ്രതിയെ പിടികൂടിയത്.
പൊഴുതന കുട്ടിപ്പ ജങ്ഷനിൽ താമസിക്കുന്ന തൊഴിലുറപ്പ് തൊഴിലാളിയായ ശാന്തയുടെ വീട്ടിലാണ് മോഷണം നടത്തിയത്. 15,000 രൂപയും രേഖകളടങ്ങിയ ബാഗുമാണ് മോഷ്ടിച്ചത്.
Read Also : പൊലീസ് കസ്റ്റഡിയില്‍നിന്ന് കൈവിലങ്ങുമായി രക്ഷപ്പെട്ട പോക്സോ കേസ് പ്രതി അറസ്റ്റിൽ
വീട്ടമ്മയുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു. അന്വേഷണത്തിനിടെ സമീപത്തെ തേയില എസ്റ്റേറ്റിൽ ജോലിക്കായി വന്ന അന്യസംസ്ഥാന തൊഴിലാളിയാണ് മോഷണം നടത്തിയതെന്ന് കണ്ടെത്തി. തുടർന്ന് കർണാടക ഹൂബ്ലിയിൽ എത്തി വൈത്തിരി എസ്.ഐ സലീമും സംഘവും പ്രതിയെ പിടികൂടുകയായിരുന്നു.
സിവിൽ പൊലീസ് ഓഫീസർമാരായ ആഷ്ലിൻ തോമസ്, ജയ്സൺ, അനീഷ്, വിനീഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments