പാറശ്ശാല: താലൂക്കാശുപത്രിയില്‍ പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയില്‍ നിന്ന് 10,000 രൂപ മോഷ്ടിച്ച യുവാവ് അറസ്റ്റില്‍. പാറശ്ശാല കരുമാനൂര്‍ സ്വദേശി മഹേഷാണ് (20) അറസ്റ്റിലായത്.
ഒരാഴ്ച മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. പാറശ്ശാല താലൂക്കാശുപത്രിയില്‍ രോഗിയെ കാണാനായെത്തിയ പരശുവയ്ക്കല്‍ സ്വദേശിയായ സന്തോഷിന്റെ ഓട്ടോറിക്ഷയില്‍ സൂക്ഷിച്ചിരുന്ന പണമാണ് മോഷണം പോയത്.
Read Also : യുവതിയെ വീട്ടിൽ കയറി ആക്രമിച്ച് പരിക്കേൽപിച്ച സംഭവം: യുവാവ് അറസ്റ്റിൽ
സ്വർണം പണയപ്പെടുത്തി ലഭിച്ച തുകയായിരുന്നു ഇത്. രോഗിയെ കണ്ടശേഷം അരമണിക്കൂറിനുള്ളില്‍ ഓട്ടോയിലെത്തിയപ്പോഴാണ് മോഷണം നടന്നതായി ശ്രദ്ധയിൽപെട്ടത്.
തുടര്‍ന്ന്, പാറശ്ശാല പൊലീസില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധന നടത്തിയ ശേഷമാണ് പ്രതിയെക്കുറിച്ച് വിവരം ലഭിച്ചതും അറസ്റ്റ് ചെയ്തതും. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments