Latest NewsKeralaNews

തട്ടിപ്പുകാരാണെന്ന് പറഞ്ഞ് കള്ളക്കേസിൽ കുടുക്കാൻ വീണ്ടും ശ്രമിക്കുന്നു: പോലീസിനെതിരെ പരാതിയുമായി സഹോദരങ്ങള്‍

കൊച്ചി : പോലീസിനെതിരെ പരാതിയുമായി സഹോദരങ്ങള്‍. സിവിൽ കേസിൽ സ്റ്റേഷനിൽ വിളിച്ചുവരുത്തി കള്ളക്കേസെടുത്ത് ജയിലിലടച്ചിട്ടും ഇപ്പോൾ വീണ്ടും കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുന്നു എന്നാണ് സഹോദരങ്ങള്‍ പരാതിയിൽ പറയുന്നത്. ബന്ധുവീട്ടിലും നാട്ടിലും പൊലീസ് എത്തി തട്ടിപ്പുകാരാണെന്ന് പറഞ്ഞ് അപമാനിക്കുന്നതായും ഇവർ പരാതിയിൽ പറയുന്നു.സജിനും ഷാനുമാണ് നൂറനാട് പോലീസിനെതിരെ പരാതിയുമായി രംഗത്തെത്തിയത്.

Read Also  :  ലോകത്തെ ഏറ്റവും വലിയ ഇന്ദ്രനീലക്കല്ല് ശ്രീലങ്കയിൽ കണ്ടെത്തി : വില 743 കോടി

നൂറനാട് സ്റ്റേഷനിൽ പോലീസ് മർദ്ദനം വീഡിയോയിൽ ചിത്രീകരിച്ചന്നെ് ബോധ്യമായപ്പോഴാണ് പോലീസുകാർ ഗൂഡാലോചന നടത്തി സഹോദരങ്ങളെ കള്ളക്കേസിൽ ഉള്‍പ്പെടുത്തിയത്. എന്നാൽ പോലീസ് മർദ്ദനത്തെക്കുറിച്ച് പരാതിയുമായി ഹൈക്കോടതിയെയും മാധ്യമങ്ങളെയും സമീപിച്ചതോടെ പോലീസ് പിന്തുടർന്ന് ഉപദ്രവിക്കുകയാണെന്നാണ് പരാതിക്കാരുടെ ആരോപണം. പോലീസുകാരെ ഭയന്ന് ഫർണ്ണിച്ചർ കട നടത്താൻ മുറി വാടകയ്ക്ക് തന്നവർ പലരും കട ഒഴിയാൻ ആവശ്യപ്പെട്ടു. മാനസികമായി തകർത്ത പോലീസ് തൊഴിലും ഇല്ലാതാക്കുകയാണെന്നും ഇവർ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button