Latest NewsKeralaNews

പിണറായിയുടെ സ്വന്തം തട്ടകത്തില്‍ ഫ്‌ളൈ ഓവര്‍ പോയിട്ട് അണ്ടര്‍ പാസ്സ് പോലും ഉണ്ടായിട്ടില്ല : എ.പി അബ്ദുള്ള കുട്ടി

 

മലപ്പുറം: ശബരിമല യുവതീപ്രവേശന സമയത്തെ ‘എടപ്പാള്‍ ഓട്ടം’ സംഭവം ഓര്‍മ്മിപ്പിച്ച് ഇടത് നേതാക്കള്‍ എടപ്പാള്‍ മേല്‍പ്പാലം ഉദ്ഘാടന പോസ്റ്റുകള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പോസ്റ്റ്‌ചെയ്തത് കഴിഞ്ഞ ദിവസമാണ്.

ഇതിന് മറുപടിയായാണ് ബിജെപി ദേശീയ ഉപാദ്ധ്യക്ഷന്‍ എ.പി അബ്ദുളളക്കുട്ടി രംഗത്ത് എത്തിയത്. മുന്‍മന്ത്രിയും എംഎല്‍എയുമായ കെ.ടി ജലീലിനെ അഭിനന്ദിച്ചും മുഖ്യമന്ത്രി പിണറായി വിജയനെയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും ട്രോളിയുമാണ് അബ്ദുളളക്കുട്ടിയുടെ പോസ്റ്റ്.

കെടി ജലീലിന് അഭിനന്ദനങ്ങള്‍ എടപ്പാളില്‍ ഒരു ഫ്‌ളൈ ഓവര്‍ അങ്ങയുടെ നേതൃത്വത്തില്‍ യഥാര്‍ത്ഥ്യമായല്ലോ, കണ്ണൂരില്‍ തലശേരിയില്‍ പിണറായിയുടെ, കോടിയേരിയുടെ തട്ടകത്തില്‍ ഒരു ഫ്ളൈ ഓവറോ, അണ്ടര്‍ പാസോ യാഥാര്‍ത്ഥ്യമായിട്ടില്ലെന്ന് അബ്ദുളളക്കുട്ടി ഫേസ്ബുക്ക് പോസ്റ്റില്‍ വിമര്‍ശിക്കുന്നു. ഭൂമിയില്‍ ഏറ്റവും വലിയ ഗതാഗതകുരുക്കിന്റെ നാടാണിവിടെയെന്നും അബ്ദുളളക്കുട്ടി പറയുന്നു.

Read Also : കരിപ്പൂരിൽ റൺവെ നീളം കുറയ്ക്കുന്നു : പ്രതിഷേധവുമായി വിവിധ സംഘടനകൾ

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം…

കെടി ജലീലിന് അഭിനന്ദനങ്ങള്‍

‘ എടപ്പാളില്‍ ഒരു ഫ്ളൈ ഓവര്‍ അങ്ങയുടെ നേതൃത്വത്തില്‍ യഥാര്‍ത്ഥ്യമായല്ലൊ. ഇവിടെ തലശ്ശേരിയില്‍, കണ്ണൂരില്‍ പിണറായിയുടെ , കോടിയേരിയുടെ സ്വന്തം തട്ടകത്തില്‍ ഒരു ഫ്ളൈ ഓവര്‍ ബ്രിഡ്ജ് പോയിട്ട് ഒരു അണ്ടര്‍ പാസ്സ് പോലും ഉണ്ടായിട്ടില്ല. ഭൂമിയിലെ ഏറ്റവും വലിയ ട്രാഫിക്ക് കുരുക്കിന്റെ നാടാണ് ഇവിടം. എന്നിട്ടാണ് ഇവര്‍ വല്യ വികസന വില്ലാളിവീരന്മാരെ പോലെ ഗീര്‍വാണം പറയുന്നത്’.

shortlink

Related Articles

Post Your Comments

Related Articles


Back to top button