ചെന്നൈ: തമിഴ്നാട്ടില്‍ കൊലക്കേസ് പ്രതികളെ പോലീസ് വെടിവച്ചു കൊന്നു. ചെങ്കല്‍പ്പേട്ട് ടൗണ്‍ സ്റ്റേഷന് പരിധിയിലാണ് സംഭവം.ദിനേശ്, മൊയ്തീന് എന്നിവരാണ് മരിച്ചത്. പോലീസിന് നേരെ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് രക്ഷപെടുന്നതിനിടെയാണ് പ്രതികളെ പോലീസ് വെടിവച്ചത്.
ALSO READ : തടവുകാരന് മൊബൈല്‍ ഫോണ്‍ വിഴുങ്ങി : സംഭവം ജയിൽ അധികൃതർ പരിശോധന നടത്തുന്നനിടയിൽ
പോലീസ് നടത്തിയ പ്രത്യാക്രമണത്തിലാണ് പ്രതികള്‍ കൊല്ലപ്പെട്ടത്. ബോംബ് ആക്രമണത്തില്‍ രണ്ടു പോലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. സ്വയരക്ഷയ്ക്കായാണ് വെടിവെച്ചതെന്നും ഇല്ലെങ്കിൽ പ്രതികൾ രക്ഷപെട്ടു പോയേനെയെന്നും പോലീസ് പറഞ്ഞു. ചെങ്കല്‍പ്പേട്ട് പോലീസ് സ്റ്റേഷന് പരിധിയില്‍ മഹേഷ്, കാര്‍ത്തിക് എന്നിവരെ കൊലപ്പെടുത്തിയ കേസിലെ പ്രതികളാണ് ദിനേശ്, മൊയ്തീന് എന്നിവര്‍.
Post Your Comments