Latest NewsKeralaNews

‘പാർട്ടി സമ്മേളനത്തിൽ പോലീസിനെ തള്ളിപ്പറഞ്ഞില്ല, ആരും മുഖ്യമന്ത്രിയെ കുറ്റപ്പെടുത്തിയില്ല’: കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: സിപിഎം സംസ്ഥാന സമ്മേളനങ്ങളില്‍ പോലീസിനെതിരെ വിമര്‍ശനങ്ങളുണ്ടായിട്ടില്ലെന്ന് ആവര്‍ത്തിച്ച് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇത്തരം മാധ്യമ വാര്‍ത്തകള്‍ ഭാവനാസൃഷ്ടി മാത്രമാണെന്നും മികച്ച പോലീസ് ഭരണമുള്ള കേരളത്തെ ഇടിച്ചുതാഴ്ത്താനാണ് ഇത്തരം വാര്‍ത്തകള്‍ ശ്രമിക്കുന്നതെന്നും കോടിയേരി പറഞ്ഞു.

‘ആഭ്യന്തര ഭരണം മോശമെന്ന് പാര്‍ട്ടി സംസ്ഥാന നേതൃത്വം അംഗീകരിച്ചെന്ന് എഴുതിവിടാനുള്ള ചങ്കൂറ്റം വരെ കാണിച്ച മാധ്യമങ്ങളുമുണ്ട്. ആഭ്യന്തരവകുപ്പ് മുഖ്യമന്ത്രി ഒഴിയണമെന്ന് പാര്‍ട്ടി സമ്മേളനം ആവശ്യപ്പെട്ടു എന്ന മാധ്യമവാര്‍ത്ത ഭാവനാസൃഷ്ടി മാത്രമാണ്. ആരും മുഖ്യമന്ത്രിയെ കുറ്റപ്പെടുത്തിയില്ല. പാര്‍ട്ടി സമ്മേളനങ്ങളില്‍ വരാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത് മികച്ച പോലീസ് ഭരണമുള്ള കേരളത്തെ ഇടിച്ചുതാഴ്ത്താനാണ്. അമ്പതിനായിരത്തിലധികം പേരുള്ള സേനയാണ് പോലീസ് സേന. പോലീസ് പ്രവര്‍ത്തനത്തില്‍ എല്ലാക്കാലത്തും ആക്ഷേപങ്ങളുണ്ടായേക്കാം. എന്നാൽ, ആക്ഷേപങ്ങളുണ്ടായാല്‍ സമയോചിതമായി ഇടപെട്ട് കൊണ്ട് ഉത്തരവാദികളായ ഉദ്യോഗസ്ഥരുടെ മേല്‍ നടപടിയെടുക്കുകയാണ് വേണ്ടത്. അത് എല്‍ഡിഎഫ് സര്‍ക്കാര്‍ ചെയ്യുന്നുണ്ട്’- കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

Read Also  :  ഏലയ്ക്കയുടെ ആരോഗ്യ ഗുണങ്ങൾ..!

ക്രമസമാധാന പാലനത്തില്‍ ഇന്ത്യയില്‍ ഒന്നാം സ്ഥാനത്താണ് കേരളം. സമാധാന കേരളമായി നമ്മുടെ സംസ്ഥാനത്തെ പരിരക്ഷിക്കുന്നതിന്റെ പ്രധാന ഉപാധി എല്‍ഡിഎഫ് ഭരണത്തിന്റെ മികവും ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ കരുത്തുമാണെന്നും കോടിയേരി അഭിപ്രായപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button