മുംബൈ: ഇന്ത്യന്‍ ടെസ്റ്റില്‍ ടീമില്‍ ഇടംലഭിക്കാതെ നില്‍ക്കുന്ന ഭുവനേശ്വര്‍ കുമാറിന് പിന്തുണയുമായി മുന്‍ താരം ആകാശ് ചോപ്ര. ദക്ഷിണാഫ്രിക്കയിലായിരുന്നു ഭുവനേശ്വര്‍ കുമാര്‍ ജനിച്ചിരുന്നതെങ്കില്‍ ടെസ്റ്റില്‍ 250ന് മുകളില്‍ വിക്കറ്റ് വീഴ്ത്തുമായിരുന്നുവെന്ന് ആകാഷ് ചോപ്ര ട്വിറ്ററില്‍ കുറിച്ചു.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലെ രണ്ടാം ഇന്നിംഗ്‌സിലെ ഇന്ത്യന്‍ ബോളര്‍മാരുടെ മോശം പ്രകടനം ചൂണ്ടിക്കാട്ടിയാണ് ചോപ്രയുടെ പ്രതികരണം. രണ്ടാം ഇന്നിംഗ്സില്‍ ഇന്ത്യയെ കളിയിലേക്ക് തിരികെ കൊണ്ടുവരാന്‍ ഇന്ത്യന്‍ പേസര്‍മാരായ ജസ്പ്രീത് ബുംമ്ര, മുഹമ്മദ് ഷമി, ശര്‍ദുല്‍ താക്കൂര്‍ എന്നിവര്‍ക്ക് കഴിഞ്ഞിരുന്നില്ല.
Read Also:- ജൊഹന്നാസ്ബര്‍ഗില്‍ ഇന്ത്യയെ തകർത്ത് ദക്ഷിണാഫ്രിക്ക
2018ലാണ് ഭുവി ഇന്ത്യക്ക് വേണ്ടി അവസാനമായി ടെസ്റ്റ് കളിച്ചത്. തുടരെ ഉണ്ടാകുന്ന പരിക്കാണ് ഭുവിയുടെ കരിയറില്‍ പ്രധാനമായും വില്ലനാവുന്നത്. 21 ടെസ്റ്റുകള്‍ ഇന്ത്യയ്ക്കായി കളിച്ചിട്ടുള്ള ഭുവി 63 വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്.
If Bhuvneshwar Kumar was born in South Africa, he would’ve ended up with 250+ Test wickets.
— Aakash Chopra (@cricketaakash) January 5, 2022
Post Your Comments