മുംബൈ: ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരം മഴമൂലം ഉപേക്ഷിച്ചു. ഇതോടെ 2-2ന് പരമ്പര ഇരു ടീമുകളും പങ്കിട്ടു. തുടക്കത്തില്‍ മഴമൂലം വൈകിയാരംഭിച്ച മത്സരത്തില്‍ ഇന്ത്യന്‍ ഇന്നിംഗ്സ് 3.3 ഓവറില്‍ 28-2 എന്ന നിലയില്‍ നില്‍ക്കുമ്പോഴാണ് വീണ്ടും മഴയെത്തിയത്. പിന്നീട് മത്സരം പുനരംരാഭിക്കാന്‍ കഴിഞ്ഞില്ല.
അതേസമയം, പരമ്പരയിലെ താരമായി ഇന്ത്യന്‍ പേസർ ഭുവനേശ്വർ കുമാറിനെ തെരഞ്ഞെടുത്തു. നാല് മത്സരങ്ങളില്‍ 14.16 ശരാശരിയിലും 10.4 സ്ട്രൈക്ക് റേറ്റിലും ആറ് വിക്കറ്റ് വീഴ്ത്തിയാണ് ഭുവി പരമ്പരയുടെ താരമായത്. ജസ്പ്രീത് ബുമ്രയുടെയും മുഹമ്മദ് ഷമിയുടേയും അസാന്നിധ്യത്തില്‍ ഇന്ത്യന്‍ യുവ ബൗളിംഗ് നിരയെ നയിച്ചത് ഭുവനേശ്വറായിരുന്നു.
Read Also:- ഭക്ഷണത്തിന് ശേഷം പൈനാപ്പിള്‍ ജ്യൂസ് കുടിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ!
ഏഴ് മണിക്ക് ആരംഭിക്കേണ്ടിയിരുന്ന മത്സരം മഴമൂലം 7.50നാണ് ആരംഭിച്ചത്. മത്സരം ഇരു ടീമിനും 19 ഓവർ വീതമായി ചുരുക്കുകയും ചെയ്തു. ടോസ് നേടിയ ദക്ഷിണാഫ്രിക്കന്‍ നായകന്‍ കേശവ് മഹാരാജ് ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. നായകന്‍ തെംബാ ബാവുമ പരിക്ക് കാരണം കളിച്ചില്ല.
Post Your Comments