കണ്ണൂർ: മാരക മയക്കുമരുന്നായ 18.38 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ കണ്ണൂരിൽ പിടിയിലായി. തയ്യിൽ സ്വദേശി ചെറിയ ചിന്നപ്പന്റവിട സി സി അൻസാരി (33), കണ്ണൂർ മരക്കാർക്കണ്ടി ആദർശ് നിവാസിൽ കെ.ആദർശ് (21) എന്നിവരെ കണ്ണൂർ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ഉനൈസ് അഹമ്മദും സംഘവും ആണ് പിടികൂടിയത്.
കണ്ണൂർ മുനീശ്വരൻ കോവിലിനു സമീപത്തുള്ള സാജ് റെസ്റ്റ് ഇൻ ഹോട്ടലിൽ നടത്തിയ റെയ്ഡിലാണ് ഇവരെ പിടികൂടിയത്. വിപണിയിൽ 20000 മുതൽ 30000 രൂപ വരെ മൂല്യമുള്ള മയക്കുമരുന്നാണ് ഇവരിൽ നിന്നും കണ്ടെടുത്തത്.
പ്രിവന്റീവ് ഓഫിസർ വി.പി ഉണ്ണികൃഷ്ണന് ലഭിച്ച രഹസ്യ വിവരം എക്‌സൈസ് സംഘം ശ്രദ്ധയോടെ കൈകാര്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്. കണ്ണൂർ നഗരം കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്പന നടത്തുന്ന സംഘത്തിലെ മുഖ്യ കണ്ണികളാണ് ഇവർ. കണ്ണൂർ ടൗൺ പൊലീസ് ഇൻസ്‌പെക്ടർ ശ്രീജിത്ത് കൊടേരിയുടെ സാന്നിദ്ധ്യത്തിലാണ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
വി.പി.ഉണ്ണികൃഷ്ണൻ, കെ.ഷജിത്ത്, സിവിൽ എക്‌സൈസ് ഓഫീസർമാരായ സി.എച്ച്.റിഷാദ്, വി.സതീഷ്, പി.വി.ഗണേഷ് ബാബു, എം.വി. ശ്യാംരാജ്, എക്‌സ്സൈസ് ഡ്രൈവർ എം.പ്രകാശൻ എന്നിവർ അടങ്ങിയ സംഘം പരിശോധന നടത്തിയത്.
Post Your Comments