Latest NewsNewsIndia

വായു മാര്‍ഗം നിശ്ചയിച്ചിരുന്ന പ്രധാനമന്ത്രിയുടെ യാത്ര അവസാന നിമിഷം റോഡ് മാര്‍ഗമാക്കി മാറ്റിയത് സംശയാസ്പദം: കര്‍ഷകര്‍

ഡല്‍ഹി: പഞ്ചാബിൽ റോഡ് തടഞ്ഞതിനെ തുടര്‍ന്ന് യാത്ര തടസപ്പെട്ട് പ്രധാനമന്ത്രിക്ക് മടങ്ങിപ്പോകേണ്ടി വന്ന സംഭവത്തില്‍ പ്രതികരണവുമായി പ്രതിഷേധം നയിച്ച കര്‍ഷക നേതാവ്. വായു മാര്‍ഗം നിശ്ചയിച്ചിരുന്ന പ്രധാനമന്ത്രിയുടെ യാത്ര അവസാന നിമിഷം റോഡ് മാര്‍ഗമാക്കി മാറ്റിയത് സംശയാസ്പദമാണെന്നും പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തെ തടയാനുള്ള യാതൊരു പദ്ധതിയും തങ്ങള്‍ക്ക് ഉണ്ടായിരുന്നില്ലെന്നും ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് സുര്‍ജീത്ത് സിങ് ഫൂല്‍ പറഞ്ഞു.

പ്രധാനമന്ത്രിയുടെ യാത്ര പദ്ധതികള്‍ ഇത്ര പെട്ടെന്ന് മാറ്റാറില്ലെന്നും സാധാരണയായി പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുന്നതിന് രണ്ടോ മൂന്നോ മണിക്കൂറുകള്‍ക്ക് മുമ്പുതന്നെ റോഡിലെ തടസങ്ങള്‍ ഒഴിവാക്കുകയാണ് പതിവെന്നും സുര്‍ജീത്ത് സിങ് പറഞ്ഞു.

കേരളം വൈകാതെ ഉത്തരേന്ത്യന്‍ അരക്ഷിത ശൈലിയിലേക്കെത്തും: ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്

പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം ഇതുവഴി കടന്നുപോകുന്നതിനാല്‍ റോഡ് ഒഴിയണമെന്ന് അവസാന നിമിഷമാണ് പഞ്ചാബ്‌ പോലീസ് ആവശ്യപ്പെട്ടതെന്നും മേല്‍പ്പാലത്തില്‍ കുടുങ്ങിക്കിടക്കുന്നത് പ്രധാനമന്ത്രിയുടെ വാഹനവ്യൂഹമാണെന്ന് പിന്നീട് ഗ്രാമവാസികളാണ് തങ്ങളോട് പറഞ്ഞതെന്നും സുര്‍ജീത്ത് സിങ് ഫൂല്‍ പറഞ്ഞു.

‘പ്രധാനമന്ത്രി റോഡ് മാര്‍ഗമാണ് വരുന്നതെന്ന് അറിയില്ലായിരുന്നു. പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തില്‍ നിന്ന് കുറഞ്ഞത് 10 കിലോമീറ്ററോളം അകലെയായിരുന്നു ഞങ്ങള്‍. ഉച്ചയ്ക്ക് 12.30നും ഒരു മണിക്കും ഉള്ളിലാണ് പ്രധാനമന്ത്രി റോഡ് മാര്‍ഗം വരുന്നുവെന്ന് പറഞ്ഞ് ഞങ്ങളോട് റോഡില്‍ നിന്ന് മാറാന്‍ പഞ്ചാബ് പോലീസ് ആവശ്യപ്പെട്ടത്. എന്നാല്‍ ഇത് തങ്ങള്‍ വിശ്വസിച്ചില്ല, അവര്‍ കള്ളം പറയുകയാണെന്നാണ് കരുതിയത് ‘. സുര്‍ജീത്ത് സിങ് ഫൂല്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button