
ആലുവ: ഉളിയന്നൂർ മഹാദേവ ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിപ്പൊളിച്ച് മോഷണം. ചൊവ്വാഴ്ച്ച രാത്രിയിലാണ് സംഭവം. ഇന്നലെ പുലർച്ചെ 5.30ന് മേൽശാന്തി ക്ഷേത്രനട തുറക്കാനെത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.
തുടർന്ന് പൊലീസിൽ വിവരം അറിയിച്ചതിന് പിന്നാലെ ആലുവ പൊലീസ് സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി.
Read Also : ലക്ഷങ്ങൾ വില വരുന്ന പുകയില ഉൽപ്പന്നങ്ങൾ ട്രെയിനിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി
ഭണ്ഡാരത്തിൽ നിന്ന് പണം ശേഖരിച്ചിട്ട് നാലു മാസമായിരുന്നു. അര ലക്ഷത്തോളം രൂപ ഉണ്ടായേക്കുമെന്നാണ് അധികൃതരുടെ നിഗമനം. പണത്തിന് പുറമെ ചിലർ സ്വർണ, വെള്ളി നാണയങ്ങളും ഭണ്ഡാരത്തിൽ നിക്ഷേപിക്കാറുണ്ടെന്നും ക്ഷേത്ര ഭാരവാഹികൾ വ്യക്തമാക്കി.
Post Your Comments