ധരംശാല : ഇന്ത്യയിലേക്കുള്ള ടിബറ്റ് അഭയാര്‍ത്ഥികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തിയതായി കണക്കുകള്‍ വ്യക്തമാക്കുന്നു. 97 ശതമാനത്തിന്റെ ഇടിവ് അഭയാര്‍ത്ഥികളുടെ എണ്ണത്തില്‍ ഉണ്ടായിട്ടുണ്ട്.
ശരാശരി 3000 പേരാണ് 2008 വരെ ഇന്ത്യയിലേക്ക് പാലായനം ചെയ്തു വന്നിരുന്നത്. എന്നാല്‍ 2017 ലും 2018 ലും വളരെ നാമമാത്രമായ നിരക്കിലാണ് അഭയാര്‍ത്ഥികള്‍ കടന്നു വന്നിട്ടുള്ളത്. 2018 ല്‍ 80 പേര്‍ മാത്രമാണ് എത്തിയത്. ടിബറ്റ് ആത്മീയ നേതാവ് ദലൈലാമയടക്കമുള്ള ആദ്യ അഭയാര്‍ത്ഥി സംഘം ഇന്ത്യയില്‍ എത്തിയത് 1959 ലാണ്.
പിന്നീട് പല ഘട്ടങ്ങളായി ഒരുലക്ഷത്തോളം പേരാണ് ടിബറ്റില്‍ നിന്നും ഇന്ത്യയിലേക്ക് വന്നത്. നേപ്പാള്‍ വഴിയാണ് ടിബറ്റന്‍ ജനത ഇന്ത്യയിലേക്ക് കടന്നു വരേണ്ടത്. അടുത്തിടെയായി നേപ്പാള്‍ ചൈനയോട് ആഭിമുഖ്യം കാണിക്കുന്നത് കൊണ്ടാണ് ഈ ഗണ്യമായ കുറവെന്നാണ് വിലയിരുത്തലുകള്‍.
Post Your Comments