കോഴിക്കോട് നോർത്ത് ബീച്ചിൽ വച്ച് ആക്രമിക്കപ്പെട്ട ബിന്ദു അമ്മിണിക്ക് പിന്തുണയുമായി മാധ്യമപ്രവർത്തകൻ അരുൺ കുമാർ. ബിന്ദു അമ്മിണിക്ക് നേരെയുള്ള തുടർച്ചയായ ആക്രമണത്തിൽ യാതൊരു നടപടിയും എടുക്കാത്ത കേരളാ പോലീസിനെ വിമർശിക്കുകയാണ് അരുൺ കുമാർ. വിശ്വാസം ലംഘിച്ച സ്ത്രീയായതുകൊണ്ടും കുലസ്ത്രീ അല്ലാത്തതുകൊണ്ടുമാണ് ബിന്ദു അമ്മിണിക്ക് നേരെയുള്ള ആക്രമണങ്ങൾ പോലീസ് കണ്ടില്ലെന്ന് നടിക്കുന്നതെന്ന് അരുൺ കുമാർ ആരോപിച്ചു.
Also Read:ഒമിക്രോണ്‍: കേരളം രോഗ വ്യാപനത്തില്‍ നാലാം സ്ഥാനത്ത്, രാജ്യത്ത് രോഗ ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു
‘ബിന്ദു അമ്മിണിയ്ക്ക് നേരെ തുടർച്ചയായി നടക്കുന്ന ആക്രമണങ്ങൾക്ക് പിന്നിലുള്ള ക്രിമിനലുകളുടെ ആത്മവിശ്വാസമിളക്കാൻ കഴിയാത്ത പോലീസ് സേനയാണോ നമ്മളുടേത്. വനിതാ മതിലിൻ്റെ പിറ്റേന്ന് നിയമം പാലിച്ച് മല ചവിട്ടിയ വനിതയാണവർ. ആക്ഷൻ ഹീറോ മീ മിട്ട് ചവിട്ടി കൂട്ടുനാടകം കളിക്കുന്ന പോലീസ് ഇതൊന്നുമറിയാത്തത് എന്തുകൊണ്ടാണന്ന്അറിയാമോ.? അവർ ബിന്ദു അമ്മിണിയായതുകൊണ്ടാണ്.
അവർ വിശ്വാസം ലംഘിച്ച സ്ത്രീയായതുകൊണ്ടാണ്. അവർ കുലസ്ത്രീയല്ലാത്തതു കൊണ്ടാണ്. അവരെ തലതിരിഞ്ഞ നവോത്ഥാന കേരളം വീട്ടിന് പുറത്ത് നിർത്താൻ തീരുമാനിച്ചതുകൊണ്ടാണ്. ദൃഷ്ടിയിൽ പെട്ടാൽ റേറ്റിംഗ് ഇടിയും എന്ന് ചിലർ കരുതുന്നതു കൊണ്ടാണ്’, അരുൺ കുമാർ വ്യക്തമാക്കി.
അതേസമയം,ബിന്ദു അമ്മിണിയെ ആക്രമിച്ച ആളെ പോലീസ് കണ്ടെത്തി. ബിന്ദുവിനെ ഇന്നലെ മർദിച്ചത് ബേപ്പൂർ സ്വദേശി മോഹൻദാസ് ആണെന്ന് പൊലീസ് അറിയിച്ചു. മത്സ്യത്തൊഴിലാളിയായ ഇയാൾ മദ്യലഹരിയിലായിരുന്നു. സംഘർഷത്തിൽ ഇയാൾക്കും ചെറുതായി പരിക്കേറ്റിട്ടുണ്ട്. പരാതിക്കാരിയുടെ വിശദമായ മൊഴി ഇന്ന് രേഖപ്പെടുത്തിയ ശേഷം അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് നീങ്ങുമെന്നും പൊലീസ് പറഞ്ഞു. ഇന്നലെ വൈകിട്ട് നാലു മണിയോടെയാണ് ബിന്ദു അമ്മിണിക്ക് കോഴിക്കോട് നോർത്ത് ബീച്ചിൽ വച്ച് മര്‍ദ്ദനമേറ്റത്.
Post Your Comments