ന്യൂഡല്‍ഹി: രാജ്യത്ത് 2630 പേര്‍ക്ക് ഒമിക്രോണ്‍ രോഗബാധ സ്ഥിരീകരിച്ചു. രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തിലും വന്‍ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം 90,928 ആണ്. 6.43% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 24 മണിക്കൂറിനിടെ 325 കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. അതേസമയം കേരളം ഒമിക്രോണ്‍ വ്യാപനത്തില്‍ നാലാം സ്ഥാനത്താണ്.
Read Also : പള്ളിപ്പുറത്ത് ഇതരസംസ്ഥാന തൊഴിലാളിയെ കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവം: പിടികിട്ടാപ്പുള്ളി ഷാനവാസ് പിടിയില്‍
രാജ്യം കൊവിഡ് മൂന്നാം തരംഗത്തിലെന്ന് കൊവിഡ് വാക്‌സിന്‍ സാങ്കേതിക ഉപദേശകസമിതി ഇന്നലെ സ്ഥിരീകരിച്ചിരുന്നു. ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് തമിഴ്നാട് വീണ്ടും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഞായറാഴ്ചകളില്‍ തമിഴ്‌നാട്ടില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. രണ്ട് ഡോസ് വാക്സിന്‍ എടുത്ത സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് മാത്രമേ തമിഴ്നാട്ടിലേക്ക് പ്രവേശിക്കാന്‍ കഴിയൂ.
കേരളത്തിന്റെ അയല്‍ സംസ്ഥാനമായ കര്‍ണാടകയിലും വാരാന്ത്യ കര്‍ഫ്യൂ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. കര്‍ണാടകയില്‍ രാത്രി കര്‍ഫ്യൂ തുടരാനാണ് തീരുമാനം. അതിര്‍ത്തിയിലും പരിശോധന ശക്തമാക്കി. ബംഗളൂരുവില്‍ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും വ്യാഴാഴ്ച മുതല്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വിവാഹത്തിനും മരണാനന്തര ചടങ്ങിനും മാളുകള്‍ തിയേറ്ററുകള്‍ റെസ്റ്റോറന്റുകള്‍ എന്നിവിടങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Post Your Comments