തൃശൂർ: ക്രിസ്മസ് ആഘോഷത്തിൻ്റെ ഭാഗമായി നടത്തുന്ന ബോൺ നതാലെയോടനുബന്ധിച്ച് നാളെ തൃശൂരിൽ ഗതാഗത നിയന്ത്രണം. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ട് മണി മുതൽ തൃശൂർ നഗരത്തിലും പരിസര പ്രദേശങ്ങളിലും ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും.
read also: പുഞ്ചിരി മുറ്റത്ത് ഇട്ടിക്കോര ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു
ആഘോഷങ്ങളുടെ ഭാഗമായി ഏർപ്പെടുത്തിയ സുരക്ഷാനിയന്ത്രണങ്ങളോട് അനുബന്ധിച്ച് 27ന് രാവിലെ എട്ട് മണി മുതൽ 28ന് രാവിലെ എട്ട് മണിവരെ തൃശൂർ കോർപ്പറേഷൻ പരിധിയിലെ സ്വരാജ് റൗണ്ട്, തേക്കിൻകാട് മൈതാനം എന്നിവിടങ്ങൾ താൽക്കാലിക റെഡ് സോൺ ആയി പ്രഖ്യാപിച്ചതായി ജില്ലാ പൊലീസ് മേധാവി ഇളങ്കോ ആർപിഎസ് പറഞ്ഞു. ഈ മേഖലകളിൽ ഡ്രോൺ കാമറകളുടെ ചിത്രീകരണം പൂർണമായും നിരോധിച്ചു.
Post Your Comments