ThrissurLatest NewsKeralaNattuvarthaNews

സര്‍ക്കാര്‍ ചെയ്യുന്നത് നാടിന് ആവശ്യവുമില്ലാത്ത പദ്ധതികൾ, ശബരിമല വിമാനത്താവളത്തിന് പിന്നിൽ ഹിഡന്‍ അജണ്ട: ഇ ശ്രീധരന്‍

തൃശൂർ: സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നത് നാടിന് ആവശ്യമുള്ള പദ്ധതികളല്ലെന്ന് മെട്രോ മാൻ ഇ ശ്രീധരന്‍. സർക്കാരിന് ആവശ്യമുള്ള കാര്യങ്ങള്‍ക്കാണ് അവര്‍ മുന്‍ഗണന കൊടുക്കുന്നതെന്നും ഉള്‍നാടന്‍ ജലഗതാഗത പദ്ധതി, ശബരിമലയില്‍ വിമാനത്താവളം തുടങ്ങിയ പദ്ധതികളുടെയൊക്കെ ആവശ്യമെന്താണെന്നും ഇ ശ്രീധരന്‍ ചോദിച്ചു. ഇതിന്റെയെല്ലാം പിന്നിൽ ഒരു ഹിഡന്‍ അജണ്ട ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തിന് അനുയോജ്യം എലവേറ്റഡ് പാതകളാണെന്നും നാടിന്റെ ഭാവിക്ക് വേണ്ടിയുള്ള പദ്ധതികള്‍ നടപ്പാക്കുക എന്നതാണ് സര്‍ക്കാരിന്റെ ധർമ്മം എന്നും ഇ ശ്രീധരന്‍ പറഞ്ഞു. കെ റെയില്‍ പദ്ധതിയുമായി മുന്നോട്ട് പോകുന്നത് മുഖ്യമന്ത്രിയുടെ പിടിവാശിയാണെന്നും പദ്ധതിയുടെ പ്രത്യാഘാതങ്ങളെ കുറിച്ചോ സാങ്കേതികമായ പ്രശ്നങ്ങളെ കുറിച്ചോ ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തന്റെ എതിര്‍പ്പിന് രാഷ്ട്രീയമില്ല എന്നും നാടിന് ഗുണമുള്ള പദ്ധതികളില്‍ രാഷ്ട്രീയം നോക്കില്ലെന്നും ഇ ശ്രീധരന്‍ കൂട്ടിച്ചേർത്തു.

‘അഭിപ്രായഭിന്നതകളെ തെരുവിലിട്ട് ആക്രമിക്കുന്നത് അംഗീകരിക്കില്ല’: ബിന്ദു അമ്മിണിക്കെതിരായ ആക്രമണത്തിനെതിരെ ഡിവൈഎഫ്ഐ

‘കേന്ദ്രത്തിന്റെ അനുമതി ഇല്ലാതെ ഈ പദ്ധതി നടപ്പാക്കാന്‍ കഴിയില്ല. റെയില്‍വേ ഒരു കേന്ദ്രവിഷയമാണ്. കെ റെയിലിന് കേന്ദ്രം അനുമതി നല്‍കുമെന്ന് തോന്നുന്നില്ല. പദ്ധതിയുടെ പോരായ്മകളും ദൂഷ്യവശങ്ങളും പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ട്. കെ റെയിലിന്റെ ഡിപിആര്‍ പുറത്തുവിടാത്തത് ദുരൂഹമാണ്. വലിയ നിര്‍മ്മാണച്ചെലവ് വരുന്ന പദ്ധതിയുടെ ചെലവ് കുറച്ചു കാണിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ചെലവിനെ കുറിച്ച് ജനങ്ങള്‍ മനസ്സിലാക്കും എന്നത് കൊണ്ടാണ് പ്രോജക്ട് റിപ്പോര്‍ട്ട് പുറത്ത് വിടാത്തത്’. ഇ ശ്രീധരന്‍ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button