ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഓണ്‍ലൈന്‍ ക്യാമ്പെയിന്‍ നടത്തി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ലക്ഷങ്ങള്‍ പിരിച്ചെടുത്തു. പ്രധാനമന്ത്രിയെ അധികാരത്തില്‍ നിന്നും താഴെയിറക്കാനെന്ന പേരിലാണ് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും ആക്ടിവിസ്റ്റുമായ സകേത് ഗോകലെ ആളുകളുടെ കണ്ണില്‍ പൊടിയിട്ട് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തത്. പിന്നാലെ ഇയാളുടെ വെബ്‌സൈറ്റ് ഇന്റര്‍നെറ്റില്‍ നിന്നും അപ്രത്യക്ഷമായിയെന്നാണ് വിവരം.
ourdemocracy.in എന്ന സൈറ്റിലൂടെയാണ് ഇയാള്‍ ധനസമാഹരണം നടത്തിയത്. 2019 ഓഗസ്റ്റ് 26 നാണ് മാദ്ധ്യമ പ്രവര്‍ത്തനം നിര്‍ത്തി ഇയാള്‍ മോദിക്കെതിരെ തിരിഞ്ഞത്. വിവരാവകാശ നിയമത്തിലൂടെ നരേന്ദ്ര മോദിക്കെതിരെ തെളിവുകള്‍ കണ്ടെത്തി ആക്രമിക്കാനായിരുന്നു തൃണമൂല്‍ നേതാവിന്റെ തീരുമാനം. നരേന്ദ്ര മോദിയെ അധികാരത്തില്‍ നിന്നും താഴെയിറക്കാന്‍ തന്നെ പണം നല്‍കി സഹായിക്കണമെന്ന് ഇയാള്‍ സ്വന്തം ട്വിറ്റര്‍ അക്കൗണ്ടിലൂടെ പറഞ്ഞു. പൗരത്വ നിയമഭേദഗതിയും അതുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളും ഉയര്‍ന്ന സമയത്താണ് ഇയാള്‍ ക്രൗഡ് ക്യാമ്പെയിന്‍ നടത്തിയത്. മൂന്ന് മാസത്തിനിടെ ഇങ്ങനെ 22 ലക്ഷം രൂപ ലഭിച്ചുവെന്ന് ഗോകലെ തന്നെ അറിയിച്ചു.
തുടര്‍ന്ന് 2020, ഒക്ടോബര്‍ 29 ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരവും പ്രതിഷേധവും നടന്നപ്പോഴും ഗോകലെ ഫണ്ട് റെയ്‌സിംഗുമായി രംഗത്തെത്തി. ഇങ്ങനെ രണ്ട് മാസത്തിനിടെ ഇയാള്‍ 48 ലക്ഷം രൂപ ജനങ്ങളില്‍ നിന്നും നേടിയെടുത്തു.
എന്നാല്‍ ഏറെ നാളുകള്‍ക്ക് ശേഷം ധനസമാഹരണം നടത്തുന്ന ഈ അക്കൗണ്ടിനെതിരെ ജനങ്ങളുടെ ഭാഗത്ത് നിന്നും ചോദ്യമുയര്‍ന്നപ്പോഴാണ് അക്കൗണ്ട് ഇന്റര്‍നെറ്റില്‍ നിന്നും അപ്രത്യക്ഷമായെന്ന് കണ്ടെത്തിയത്.
Post Your Comments