CinemaMollywoodLatest NewsKeralaNewsEntertainment

അവരുടെ സെൻസിബിലിറ്റി 90 കളിൽ ഫ്രീസായിരിക്കുന്നു, ഒരടി മുന്നോട്ട് നീങ്ങിയിട്ടില്ല: വിമർശിച്ച് മാധ്യമപ്രവര്‍ത്തകന്‍

ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷകപ്രീതി നേടിയെടുത്ത ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമാണ് കരിക്ക്. ആദ്യമൊക്കെ ഒരു മാസത്തെ ഇടവേളയായിരുന്നു ഓരോ വീഡിയോയ്ക്കും ഇവർ എടുത്തിരുന്നതെങ്കിൽ ഇപ്പോൾ അത് അതിലും നീണ്ടുപോകാറുണ്ട്. ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ കഴിഞ്ഞ ഡിസംബര്‍ 24 ന് വന്ന വീഡിയോ ആണ് കലക്കാച്ചി. ഒരു കാറുമായി ബന്ധപ്പെട്ട് മൂന്ന് വ്യത്യസ്ത ഇടങ്ങളിലെ വ്യക്തികള്‍ നേരിടുന്ന പ്രശ്‌നങ്ങളും അത് പിന്നെ എങ്ങനെ പരിഹരിക്കപ്പെടും എന്നതുമായിരുന്നു കലക്കാച്ചിയുടെ ഇതിവൃത്തം. ഒരു ചെറിയ സിനിമ കണ്ടിറങ്ങിയ ഫീൽ എന്നായിരുന്നു ഇതിനെ കുറിച്ച് സോഷ്യൽ മീഡിയയും ആരാധകരും നടത്തിയ അഭിപ്രായപ്രകടനം.

എന്നാല്‍ കലക്കാച്ചിക്ക് വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് മാധ്യമപ്രവര്‍ത്തകന്‍ രാജീവ് രാമചന്ദ്രന്‍. 90 കളില്‍ പുറത്തിറങ്ങിയ സിനിമകളോട് കരിക്കിന്റെ പുതിയ എപ്പിസോഡിന് സാദൃശ്യമുണ്ടെന്നാണ് ഇദ്ദേഹം പറയുന്നത്. ‘കലക്കാച്ചി’യിലെ പെര്‍ഫോമേഴ്‌സ് എല്ലാം കൊള്ളാമെന്നും അനു കെ അനിയന്റെ പ്രത്യേകം എടുത്തു പറയുന്നുവെന്നും പറഞ്ഞാണ് അദ്ദേഹം കുറിപ്പ് തുടങ്ങുന്നത്. കരിക്ക് ടീമിന്റെ സെൻസിബിലിറ്റി 1990 കളിൽ ഫ്രീസായിരിക്കുകയാണെന്നും പഴയ മുകേഷും സായ്കുമാറും സിദ്ദീഖും ജഗദീഷും അശോകനും ഒക്കെ ഫോട്ടോസ്റ്റാറ്റായി അവതരിച്ച ഫീൽ ആയിരുന്നു ഉണ്ടായതെന്നും അദ്ദേഹം വിമർശിക്കുന്നു.

രാജീവ് രാമചന്ദ്രന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:

കരിക്കിന്റെ ‘കലക്കാച്ചി’യിലെ പെർഫോമേഴ്സ് എല്ലാം കൊള്ളാം, ഓവറോൾ പ്രൊഡക്ഷനും. അനു കെ അനിയൻ ഇൻ പർട്ടിക്കുലർ. പക്ഷെ അവരുടെ സെൻസിബിലിറ്റി 1990 കളിൽ ഫ്രീസായിരിക്കുകയാണ് എന്ന് പറയേണ്ടി വരുന്നതിൽ ഖേദമുണ്ട്. പലിശക്കാരൻ വില്ലനും
നന്മനിറഞ്ഞ ഓട്ടോക്കാരൻ സുധി – അല്ല സിബി – യും ടൂട്ടി എന്ന പൊട്ടൻ ഗൂണ്ടാ സൈഡ് കിക്കും എല്ലാം കൂടി വണ്ടി 90 വിട്ട് ഒരടി മുന്നോട്ട് നീങ്ങിയിട്ടില്ല. പഴയ മുകേഷും സായ്കുമാറും സിദ്ദീഖും ജഗദീഷും അശോകനും ഒക്കെ ഫോട്ടോസ്റ്റാറ്റായി അവതരിച്ച ഫീൽ. കരിക്ക് ടീം മൊത്തം 90 കളിൽ ജനിച്ചവരാണെന്നോർക്കുമ്പോഴാ സീൻ കൂടുതൽ ഡാർക്കാവുന്നത്. അവരുടെ തന്നെ പേച്ച് കടമെടുത്താൽ ‘മാമനോടൊന്നും തോന്നല്ലേ മക്കളേ ‘ !

shortlink

Related Articles

Post Your Comments


Back to top button