മഞ്ചേരി: കാട്ടുപന്നികളെ വെടിവെച്ചു കൊല്ലാൻ വനം വകുപ്പിന്റെ അനുമതി. പുൽപറ്റ പഞ്ചായത്തിൽ ആണ് അനുമതി നൽകിയിരിക്കുന്നത്. പഞ്ചായത്ത് പ്രസിഡൻറ് പി.സി. അബ്ദുറഹ്മാൻ ഫോറസ്റ്റ് ഓഫിസർക്ക് നൽകിയ പരാതിയിലാണ് നടപടി.
കഴിഞ്ഞ 21-ന് വനം വകുപ്പ് ഉദ്യോഗസ്ഥർ കാട്ടുപന്നിശല്യമുള്ള മേഖല സന്ദർശിക്കുകയും പരിശോധനയിൽ വിളകൾ നശിപ്പിക്കുന്നതായി കണ്ടെത്തുകയും ചെയ്തിരുന്നു. ഇതോടെയാണ് ഉപാധികളോടെ വെടിവെച്ചു കൊല്ലാൻ അനുമതി നൽകിയത്.
Read Also : പുല്‍വാമയില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍: മൂന്ന് ജെയ്ഷെ മുഹമ്മദ് ഭീകരര്‍ കൊല്ലപ്പെട്ടു
ഇതിനായി കൊടുമ്പുഴ വനം സ്റ്റേഷൻ പരിധിയിൽ തോക്ക് ലൈസൻസുള്ള മൂന്ന് പേരെ ചുമതലപ്പെടുത്തി. ഇവരുടെ സേവനം ഉപയോഗിച്ച് പഞ്ചായത്തിന് കാട്ടുപന്നികളെ വെടിവെച്ചു കൊല്ലാമെന്ന് ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസർ കെ. ഷാജീവ് നൽകിയ ഉത്തരവിൽ പറയുന്നു.
ഈ മേഖലയിൽ തോക്കിന് ലൈസൻസുള്ളവർ അപേക്ഷ സമർപ്പിച്ചാൽ അവർക്ക് കൂടി ഉപാധികളോടെ വെടിവെച്ചു കൊല്ലാൻ അനുമതി നൽകും. കാർഷിക വിളകളുടെ നാശത്തിന് കർഷകർ അപേക്ഷ സമർപ്പിച്ചാൽ ഉദ്യോഗസ്ഥർ സ്ഥലം പരിശോധിച്ച് നഷ്ടപരിഹാരം നൽകാനുള്ള നടപടി സ്വീകരിക്കുമെന്നും ഉത്തരവിൽ പറയുന്നു.
Post Your Comments