
ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിന്റെ മൂന്നാം ദിനം ഇന്ത്യയ്ക്ക് മികച്ച തുടക്കം. മോശം ഫോമിനെ തുടര്‍ന്ന് ഏറെ വിമര്‍ശനം ഏറ്റുവാങ്ങുന്ന ചേതേശ്വര്‍ പൂജാരയും അജിങ്ക്യ രഹാനെയും ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യയെ കരകയറ്റുന്നു. ഇരുവരും അര്‍ദ്ധ സെഞ്ച്വറിയോടെ ബാറ്റിംഗ് തുടരുന്ന മത്സരത്തില്‍ ഇന്ത്യ ലീഡ് ഉയര്‍ത്തുകയാണ്.
ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സെന്ന നിലയിലാണ് 58* റണ്‍സുമായി പൂജാരയും 52* റണ്‍സുമായി രഹാനെയുമാണ് ക്രീസില്‍. മത്സരത്തില്‍ ഇന്ത്യയ്ക്കിപ്പോള്‍ 127 റണ്‍സിന്റെ ലീഡുണ്ട്.
Read Also:- ദിവസവും ഒരു ഗ്ലാസ് മാതള ജ്യൂസ് കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ..!
ദക്ഷിണാഫ്രിക്കയുടെ ആദ്യ ഇന്നിംഗ്‌സ് 229 റണ്‍സിന് അവസാനിച്ചിരുന്നു. 61 റണ്‍സ് വഴങ്ങി 7 വിക്കറ്റെടുത്ത ശാര്‍ദൂല്‍ താക്കൂറിന്റെ ബോളിംഗാണ് ആദ്യ ഇന്നിംഗ്‌സില്‍ ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് 202ല്‍ അവസാനിച്ചിരുന്നു.
Post Your Comments