തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് എതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രംഗത്ത്. ഭരണഘടന സ്ഥാനത്ത് ഇരിക്കുന്നവര്‍ അതിന്‍റെ അന്തസ് അനുസരിച്ച് പെരുമാറണമെന്നും ബിജെപി നേതാക്കള്‍ എഴുതിക്കൊടുത്തത് വായിക്കുകയാണ് ഗവര്‍ണര്‍ ചെയ്യുന്നതെന്നും സതീശന്‍ ആരോപിച്ചു.
‘ഗവര്‍ണര്‍ക്ക് യാതൊരു സ്ഥിരതയുമില്ല, സര്‍ക്കാര്‍ നിര്‍ബന്ധിച്ച സമയത്ത് സര്‍ക്കാരിന് വഴങ്ങുകയും കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ സര്‍ക്കാരിന് എതിരായ നടപടി സ്വീകരിക്കുകയും ചെയ്തു. നിയമപരമായാണ് വിസിയെ നിയമിച്ചതെന്ന് ഹൈക്കോടതിയില്‍ അഫിഡവിറ്റ് കൊടുക്കുക. എന്നിട്ട് അതിന് വിരുദ്ധമായി വേറൊരുദിവസം പ്രസംഗിക്കുക. സര്‍ക്കാരിന്‍റെ തെറ്റായ നടപടികള്‍ക്ക് ഗവര്‍ണര്‍ കൂട്ടുനില്‍ക്കുന്നുവെന്നതാണ് ഞങ്ങളുടെ പ്രശ്നം’. സതീശന്‍ വ്യക്തമാക്കി.
എന്‍സിസി പരേഡിൽ ശരണം വിളി: വിശദീകരണവുമായി ഡിബി കോളേജ് പ്രിൻസിപ്പാൾ
ഗവര്‍ണര്‍ക്ക് രാജാവിനേക്കാള്‍ വലിയ രാജഭക്തിയാണെന്നും ഭരണഘടനയില്‍ ഗവര്‍ണര്‍ വിമര്‍ശനത്തിന് അതീതനാണെന്ന് പറഞ്ഞിട്ടില്ലെന്നും സതീശൻ പറഞ്ഞു. തെറ്റുകള്‍ ആവര്‍ത്തിച്ചാല്‍ ഗവര്‍ണറെ വീണ്ടും വിമര്‍ശിക്കുമെന്നും സതീശന്‍ കൂട്ടിച്ചേർത്തു.
Post Your Comments