നിലമ്പൂർ: മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി മൂന്നുപേർ പൊലീസ് പിടിയിലായി. ഗൂഡല്ലൂർ സ്വദേശികളായ മൂന്ന് മലയാളി യുവാക്കൾ ആണ് നിലമ്പൂർ പൊലീസിന്റെ പിടിയിലായത്.
ഗൂഡല്ലൂർ പന്തല്ലൂർ സ്വദേശികളായ റാഷിദ് (25), മുർഷിദ് കബീർ (19), അൻഷാദ് (24) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. നിലമ്പൂർ എസ്.ഐ നവീൻ ഷാജും സംഘവും അറസ്റ്റ് ചെയ്തത്.
കാറിൽ ഒളിപ്പിച്ച് കടത്തിയ 55 ഗ്രാം ക്രിസ്റ്റൽ മെഥിലിൻ ഡയോക്സി മെത്ത് ആംഫിറ്റമിൻ ആണ് പിടികൂടിയത്. വിപണിയിൽ മൂന്ന് ലക്ഷം രൂപ വില വരുന്ന മയക്കുമരുന്നാണിത്.
നിലമ്പൂർ പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
Post Your Comments