KollamLatest NewsKeralaNattuvarthaNews

എന്‍സിസി പരേഡിൽ ശരണം വിളി: വിശദീകരണവുമായി ഡിബി കോളേജ് പ്രിൻസിപ്പാൾ

കൊല്ലം: സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്ന ശരണം വിളിച്ചുകൊണ്ടുള്ള എന്‍സിസി പരേഡിന്റെ വീഡിയോയില്‍ വിശദീകരണവുമായി ശാസ്താംകോട്ട ഡിബി കോളേജ് അധികൃതര്‍. സംഭവത്തില്‍ ഡിബി കോളേജിനോ കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്കോ പങ്കില്ലെന്നും പുറത്ത് നിന്നുള്ള ഒരു കോളേജിലെ വിദ്യാര്‍ത്ഥികള്‍ ക്യാമ്പ് നടത്തിയതിലെ ദൃശ്യങ്ങളാണ് പ്രചരിക്കുന്ന തെന്നും പ്രിന്‍സിപ്പാള്‍ ഡോ ബി ബീന വ്യക്തമാക്കി.

ക്യാമ്പിന് വേദിയൊരുക്കുക മാത്രമാണ് കോളേജ് ചെയ്തിട്ടുള്ളതെന്നും ഡിബി കോളേജിലെ എന്‍സിസി വിഭാഗത്തിനോ ബന്ധപ്പെട്ട അദ്ധ്യാപകര്‍ക്കോ വിദ്യാര്‍ത്ഥികള്‍ക്കോ പ്രചരിക്കുന്ന വീഡിയോയില്‍ പങ്കില്ലെന്നും പ്രിന്‍സിപ്പാള്‍ പറഞ്ഞു. പരേഡില്‍ ശരണം വിളിച്ചോ എന്ന കാര്യത്തിലും ഉറപ്പ് ലഭിച്ചിട്ടില്ലെന്നും ഡോ ബി ബീന കൂട്ടിച്ചേർത്തു.

കെ റെയില്‍ കാരണം ആര്‍ക്കും ഒന്നും നഷ്ടപ്പെടില്ല, എല്ലാവരേയും സര്‍ക്കാര്‍ കരുതലോടെ പരിഗണിക്കും: സന്ദീപാനന്ദ ഗിരി

‘ശരണം വിളിച്ചുകൊണ്ട് പരേഡ് നടത്തിയിട്ടുണ്ടെങ്കില്‍ അതില്‍ തെറ്റില്ലെന്നാണ് ബന്ധപ്പെട്ടവരുമായി സംസാരിച്ചപ്പോള്‍ ലഭിച്ച വിശദീകരണം. സാധാരണ രീതിയില്‍ എന്‍സിസി പരേഡുകളില്‍ ഇത്തരണം ശരണം വിളികളോ നാടന്‍ പാട്ടുകളോ ഉപയോഗിക്കാറുണ്ട്. അത് പരേഡിന്റെ താളത്തിന് വേണ്ടിയാണെന്നാണ് എന്‍സിസി അധികൃതരില്‍ നിന്ന് ലഭിക്കുന്ന വിശദീകരണം’.ഡോ ബി ബീന പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button