KozhikodeKeralaNattuvarthaLatest NewsNews

കെ റെയില്‍ കാരണം ആര്‍ക്കും ഒന്നും നഷ്ടപ്പെടില്ല, എല്ലാവരേയും സര്‍ക്കാര്‍ കരുതലോടെ പരിഗണിക്കും: സന്ദീപാനന്ദ ഗിരി

കോഴിക്കോട്: കെ റെയിലില്‍ പദ്ധതിയെ പിന്തുണച്ച് സ്വാമി സന്ദീപാനന്ദ ഗിരി. കെ റെയില്‍ കാരണം ആര്‍ക്കും ഒന്നും നഷ്ടപ്പെടില്ല, എല്ലാവരേയും സര്‍ക്കാര്‍ കരുതലോടെ പരിഗണിക്കുമെന്നും സന്ദീപാനന്ദ ഗിരി തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. സില്‍വര്‍ ലൈന്‍ കേരളത്തിന്റെ അഭിമാന പദ്ധതിയായി തീരാന്‍ എല്ലാവരും സര്‍ക്കാറിനൊപ്പം ഒറ്റക്കെട്ടായി നില്‍ക്കണമെന്നും സന്ദീപാനന്ദ ഗിരി പറഞ്ഞു.

കെ റെയില്‍ പദ്ധതി വരുന്നതോടെ വിദ്യാഭ്യാസം, കാര്‍ഷികം, ആരോഗ്യം തുടങ്ങിയ മേഖലകളില്‍ ഒരുപാട് മാറ്റങ്ങള്‍ സംഭവിക്കുമെന്നും കെ റെയിലിനെ എയര്‍ ആംബുലന്‍സായും ഉപയോഗിക്കാന്‍ പറ്റുമെന്നും അദ്ദേഹം പറഞ്ഞു. പദ്ധതി സ്ത്രീ സൗഹൃദമാകുമെന്ന് ഉറപ്പാണെന്നും കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും വളരെ പെട്ടെന്ന് യാത്ര ചെയ്ത് ലക്ഷ്യ സ്ഥാനത്തെത്താന്‍ കെ റെയിലിലൂടെ സാധിക്കുമെന്നും സന്ദീപാനന്ദ ഗിരി പറഞ്ഞു.

ശിരോവസ്ത്രം അണിഞ്ഞാൽ കാവിഷാൾ അണിയുമെന്ന് വിദ്യാർത്ഥികൾ:വീണ്ടും ഹിജാബ് ധരിച്ചെത്തിയ വിദ്യാർത്ഥിനികളെ പുറത്താക്കി അധികൃതർ

‘സ്ത്രീകള്‍ക്ക് വളരെ സുഖപ്രദമായി യാത്ര ചെയ്യാനും കെ റെയിലിലൂടെ സാധിക്കും. കെ റെയില്‍ സ്ത്രീ സൗഹൃദമാകും എന്ന കാര്യം ഉറപ്പാണ്. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും വളരെ പെട്ടെന്ന് യാത്ര ചെയ്ത് ലക്ഷ്യ സ്ഥാനത്തെത്താന്‍ കെ റെയിലിലൂടെ സാധിക്കും. കാര്‍ഷിക രംഗവും മെച്ചപ്പെടും, കാര്‍ഷിക ഉത്പ്പന്നങ്ങള്‍ വേഗത്തില്‍ എത്തിക്കാന്‍ ഇതിലൂടെ നമുക്ക് സാധിക്കും. കേരളത്തിന്റെ സമഗ്രമായ പുരോഗതിയാണ് ഉണ്ടായികൊണ്ടിരിക്കുന്നത്. കെ റെയില്‍ വിഷയത്തില്‍ ആര്‍ക്കും ഒന്നും നഷ്ടപ്പെടില്ല. എല്ലാവരേയും സര്‍ക്കാര്‍ നല്ല കരുതലോടെയാണ് പരിഗണിക്കുന്നത്. ’ സന്ദീപാനന്ദ ഗിരി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button