UAELatest NewsNewsInternationalGulf

ഗ്രേറ്റ് അറബ് മൈൻഡ്സ് ഫണ്ട്: അറബ് ലോകത്തെ പ്രതിഭകൾക്കായി പദ്ധതി പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ്

ദുബായ്: അറബ് ലോകത്തെ പ്രതിഭകൾക്കായി പുതിയ പദ്ധതി പ്രഖ്യാപിച്ച് യുഎഇ. ദുബായ് ഭരണാധികാരിയും യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഭൗതികശാസ്ത്രം, ഗണിതം, കോഡിങ്, ഗവേഷണം, സാമ്പത്തികശാസ്ത്രം തുടങ്ങിയ മേഖലകളിലെ ആയിരം അറബ് പ്രതിഭകളെ സഹായിക്കുന്നതിന് വേണ്ടിയാണ് പദ്ധതി പ്രഖ്യാപിച്ചത്.10 കോടി ദിർഹമാണ് പദ്ധതിയ്ക്കായി വകയിരുത്തിയിട്ടുള്ളത്.

Read Also: കൊറോണ പ്രതിസന്ധി, അവശ്യവസ്തുക്കള്‍ ലഭിക്കുന്നതിന്  ബാര്‍ട്ടര്‍ സമ്പ്രദായത്തിലേയ്ക്ക് തിരികെ നടന്ന് ചൈന

മാനവ നാഗരികതയുടെ ചരിത്രത്തിൽ അറബ് ലോകം നൽകിയ സംഭാവനകളെ പുനരുജ്ജീവിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് യുഎഇയിൽ പുതിയ പദ്ധതി ആവിഷ്‌ക്കരിച്ചത്. ഗ്രേറ്റ് അറബ് മൈൻഡ്സ് ഫണ്ട് എന്നാണ് പദ്ധതിയ്ക്ക് നൽകിയിരിക്കുന്ന പേര്. ശൈഖ് മുഹമ്മദ് അധികാരമേറ്റതിന്റെ 16-ാം വാർഷിക ആഘോഷിക്കുന്ന ജനുവരി നാലിനാണ് പദ്ധതി പ്രഖ്യാപിച്ചത്. സ്ഥാനാരോഹണ ദിനം അടയാളപ്പെടുത്താൻ എല്ലാ വർഷവും ശൈഖ് മുഹമ്മദ് പ്രത്യേക പദ്ധതികൾ പ്രഖ്യാപിക്കാറുണ്ട്.

Read Also: പിഡബ്ല്യുഡി റസ്റ്റ് ഹൗസുകൾ പ്രൊഫഷണൽ നിലവാരത്തിലേക്ക് ഉയർത്തും : മന്ത്രി പി എ മുഹമ്മദ് റിയാസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button