ഹെയ്തി: ചൈനയില്‍ വീണ്ടും കൊറോണ വൈറസ് വ്യാപിച്ചതോടെ
ഭക്ഷ്യ പ്രതിസന്ധി രൂക്ഷമായെന്ന് അന്തര്‍ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കൊറോണ വ്യാപനം തടയാനായി ലോക്ഡൗണ്‍ അടക്കമുള്ള നിയന്ത്രണങ്ങളാണ് ചൈനയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. കൊറോണ വ്യാപനത്തിന്റെ ഫലമായി കടുത്ത സാമ്പത്തിക പ്രതിസന്ധിയും ചൈന നേരിടുന്നുണ്ടെന്നാണ് വിവരം.
Read Also : ലോഡ്ജുകളിൽ മുറിയെടുത്ത് ആൺകുട്ടികളെ ലൈംഗീകമായി പീഡിപ്പിച്ച അസി. ജയിൽ വാർഡൻ അറസ്റ്റിൽ
ലോക്ഡൗണിനെ തുടര്‍ന്ന് അവശ്യസാധനങ്ങള്‍ ലഭിക്കാതായതോടെ ജീവന്‍ നിലനിര്‍ത്താന്‍ മറ്റ് മാര്‍ഗങ്ങള്‍ തേടിയിരിക്കുകയാണ് ചൈനയിലെ ജനങ്ങള്‍. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ബാര്‍ട്ടര്‍ സമ്പ്രദായമാണ് ചൈനയിലെ ജനങ്ങള്‍ ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. അയല്‍വാസികളും ഒരേ ഫ്ളാറ്റില്‍ താമസിക്കുന്നവരുമാണ് ബാര്‍ട്ടര്‍ സമ്പ്രദായത്തിലേയ്ക്ക് മാറിയത്.
വിലപിടിപ്പുള്ള സാധനങ്ങള്‍ നല്‍കിയാണ് അവശ്യവസ്തുക്കള്‍ മറ്റുള്ളവരില്‍ നിന്ന് പലരും വാങ്ങുന്നത്. വീഡിയോ ഗെയിം ഉപകരണങ്ങള്‍ നല്‍കി ഒരു പായ്ക്കറ്റ് നൂഡില്‍സും, ബണ്ണും സിഗരറ്റ് നല്‍കി പച്ചക്കറികളും ജനങ്ങള്‍ വാങ്ങിയതായി സമൂഹമാദ്ധ്യമങ്ങളില്‍ വാര്‍ത്തകള്‍ വരുന്നുണ്ട്.
കോവിഡ് അതിവേഗം വ്യാപിച്ചതോടെ ഡിസംബര്‍ 23നാണ് സിയാനില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. ഒരുകോടിയിലേറെ വരുന്ന ജനങ്ങളാണ് വീടുകളില്‍ നിന്ന് പുറത്തിറങ്ങാനാകാതെ കഴിയുന്നത്.
Post Your Comments