Latest NewsKeralaNews

ട്രെയിനില്‍ പൊലീസ് ചവിട്ടിയിട്ട ആളെ തിരിച്ചറിഞ്ഞു : നമ്പര്‍ വണ്‍ ക്രിമിനല്‍ ഷമീറാണെന്ന് പൊലീസ്

കണ്ണൂര്‍ : മാവേലി എക്‌സ്പ്രസില്‍ റെയില്‍വേ പൊലീസ് എഎസ്‌ഐ എം.സി.പ്രമോദ് ചവിട്ടിവീഴ്ത്തിയ യാത്രക്കാരനെ തിരിച്ചറിഞ്ഞു. കൂത്തുപറമ്പ് സ്വദേശി പൊന്നന്‍ ഷമീറിനാണ് ചവിട്ടേറ്റത്. ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് പൊന്നന്‍ ഷമീറെന്ന് പൊലീസ് അറിയിച്ചു. ഭവനഭേദനത്തിന് മൂന്നുവര്‍ഷം ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

Read Also : പ്രധാനമന്ത്രിക്ക് നേരെ വധശ്രമം : ഹെയ്തിയിൽ ഭീകരർ അഴിഞ്ഞാടുന്നു

ഞായറാഴ്ച രാത്രി എട്ടരയോടെ മംഗളൂരു-തിരുവനന്തപുരം മാവേലി എക്‌സ്പ്രസിന്റെ എസ്2 സ്ലീപ്പര്‍ കോച്ചില്‍, മാഹിക്കും വടകരയ്ക്കും ഇടയിലായിരുന്നു സംഭവം. ടിക്കറ്റില്ലാതെ യാത്ര ചെയ്തു എന്നാരോപിച്ചാണ് എഎസ്‌ഐ യാത്രക്കാരനെ ബൂട്ടിട്ട കാലു കൊണ്ട് വയറ്റില്‍ ചവിട്ടി വീഴ്ത്തിയത്. പലതവണ മുഖത്തടിച്ചതായും ആക്ഷേപമുണ്ട്.

മര്‍ദ്ദനത്തിനു ശേഷം വടകര സ്റ്റേഷനില്‍ ഇയാളെ ഇറക്കിവിടുകയായിരുന്നു. യാത്രക്കാരനെ ചവിട്ടി വീഴ്ത്തുന്നതിന്റെ ദൃശ്യങ്ങള്‍, ഇതേ കോച്ചിലുണ്ടായിരുന്ന മറ്റൊരു യാത്രക്കാരന്‍ പകര്‍ത്തിയതു പുറത്തുവന്നതോടെ എം.സി.പ്രമോദിനെ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button