PalakkadLatest NewsKeralaNattuvarthaNews

പൊ​ലീ​സി​നെ ക​ബ​ളി​പ്പി​ച്ച് കൈ​വി​ല​ങ്ങു​മാ​യി രക്ഷപ്പെട്ടു : പ്ര​തി അറസ്റ്റിൽ

കൈ​ത​ച്ചി​റ മ​ഡോ​ണ വീ​ട്ടി​ൽ ജി​ന്‍റോ(23)​യെ​യാ​ണ് മ​ണ്ണാ​ർ​ക്കാ​ട് പൊ​ലീ​സ് അ​ട്ട​പ്പാ​ടി കോ​ട്ട​ത്ത​റ​യി​ൽ​ നി​ന്ന് പി​ടി​കൂ​ടി​യ​ത്

മ​ണ്ണാ​ർ​ക്കാ​ട്: പൊ​ലീ​സി​നെ ക​ബ​ളി​പ്പി​ച്ച് കൈ​വി​ല​ങ്ങു​മാ​യി ര​ക്ഷ​പ്പെ​ട്ട മോ​ഷ​ണ​ക്കേ​സ് പ്ര​തി​ പി​ടി​യിൽ. കൈ​ത​ച്ചി​റ മ​ഡോ​ണ വീ​ട്ടി​ൽ ജി​ന്‍റോ(23)​യെ​യാ​ണ് മ​ണ്ണാ​ർ​ക്കാ​ട് പൊ​ലീ​സ് അ​ട്ട​പ്പാ​ടി കോ​ട്ട​ത്ത​റ​യി​ൽ​നി​ന്ന് പി​ടി​കൂ​ടി​യ​ത്. ഡി​സം​ബ​ർ 29 നാ​ണ് സം​ഭ​വം.

ന​ഗ​ര​ത്തി​ലെ ക​ട​യി​ൽ​ നി​ന്നും മൊ​ബൈ​ൽ ഫോ​ൺ മോ​ഷ​ണ​ത്തി​ന് പി​ടി​കൂ​ടി വൈ​ദ്യ​പ​രി​ശോ​ധ​ന​ക്കാ​യി മ​ണ്ണാ​ർ​ക്കാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​പ്പോ​ഴാ​ണ് ജി​ന്‍റോ ര​ക്ഷ​പ്പെ​ട്ട​ത്. പ​രി​ശോ​ധ​ന​ക്കാ​യി ഒ​രു കൈ​യി​ലെ വി​ല​ങ്ങ് അ​ഴി​ച്ചു മാ​റ്റി​യ സ​മ​യ​ത്താ​ണ് കൂ​ടെ​യു​ണ്ടാ​യി​രു​ന്ന പൊ​ലീ​സു​കാ​രു​ടെ ക​ണ്ണു​വെ​ട്ടി​ച്ച് ക​ട​ന്നു ക​ള​ഞ്ഞ​ത്. ര​ക്ഷ​പ്പെ​ട്ട പ്ര​തി തൃ​ശൂ​ർ മാ​ള​യി​ലെ​ത്തി. ഇ​വി​ടെ​ നി​ന്നും കൈ​യി​ലെ വി​ല​ങ്ങ് സു​ഹൃ​ത്തി​ന്‍റെ സ​ഹാ​യ​ത്തോ​ടെ അ​ഴി​ച്ചു​മാ​റ്റി. പി​ന്നീ​ട് എ​റ​ണാ​കു​ള​ത്തും മൂ​ന്നാ​റി​ലു​മെ​ത്തി.

Read Also : ഭഗവാൻ ശ്രീകൃഷ്ണൻ എന്നും രാത്രി തന്റെ സ്വപ്നത്തിൽ വരുമെന്ന് അഖിലേഷ് : ‘രാമരാജ്യം എസ്പിയുടെ മാത്രമേ നടക്കൂ ‘

പ്ര​തി സ​ഹോ​ദ​ര​ന്‍റെ ഫോ​ണി​ലേ​ക്ക് വി​ളി​ക്കു​ന്ന​ത് പി​ന്തു​ട​ർ​ന്നാ​ണ് എ​സ്.​ഐ ജ​സ്റ്റി​ൻ, പൊ​ലീ​സു​കാ​രാ​യ ഷ​ഫീ​ഖ്, റ​മീ​സ്, ക​മ​റു​ദ്ധീ​ൻ, സ​ഹ​ദ്, ദാ​മോ​ദ​ര​ൻ, ജ​യ​കൃ​ഷ്ണ​ൻ, ഷൗ​ക്ക​ത്ത് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘം ഞാ​യ​റാഴ്ച ​രാ​ത്രി അ​ട്ട​പ്പാ​ടി​യി​ലെ​ത്തി​യ​ത്.

മ​ണ്ണാ​ർ​ക്കാ​ട് സി.​ഐ അ​ജി​ത് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്ഥ​ല​ത്തെ​ത്തി​യ പൊ​ലീ​സ് സം​ഘ​ത്തെ ക​ണ്ട് ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച പ്ര​തി​യെ ഓ​ടി​ച്ചി​ട്ടാണ് പി​ടി​കൂ​ടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button