
ലക്‌നൗ: ഉത്തർപ്രദേശിൽ സമാജ്‌വാദി പാർട്ടി സർക്കാർ രൂപീകരിക്കുമെന്ന് ഭഗവാൻ ശ്രീകൃഷ്ണൻ അരുളി ചെയ്തതായി അഖിലേഷ് യാദവ്. യുപിയിൽ നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ വിജയം കൈവരിക്കുന്ന സമാജ്‌വാദി പാർട്ടി അധികാരത്തിലേറിയാൽ സംസ്ഥാനത്ത് ‘രാമരാജ്യം’ രൂപീകരിക്കുമെന്നും ഭാഗവാൻ പറഞ്ഞതായി ഉത്തർപ്രദേശ് മുൻമുഖ്യമന്ത്രി അവകാശപ്പെട്ടു.
ശ്രീകൃഷ്ണ ഭഗവാൻ എന്നും രാത്രി തന്റെ സ്വപ്‌നത്തിലേക്ക് വരാറുണ്ടെന്നും ഉത്തർപ്രദേശിൽ തന്റെ പാർട്ടി സർക്കാർ രൂപീകരിക്കുമെന്ന വിവരം ഭഗവാൻ അറിയിച്ചതായും എസ്പി അദ്ധ്യക്ഷൻ അഖിലേഷ് യാദവ് പറഞ്ഞു. പാർട്ടിയിലേക്ക് പുതിയ നേതാക്കൾ കടന്നുവന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിനിടെയാണ് അഖിലേഷ് യാദവിന്റെ പരാമർശം.
സോഷ്യലിസത്തിന്റെ പ്രതീകമായ സമാജ്‌വാദി പാർട്ടിയിലൂടെയാണ് രാമരാജ്യത്തിലേക്കുള്ള വഴി തുറക്കുന്നത്. സമാജ്‌വാദി പാർട്ടി സർക്കാർ രൂപീകരിക്കുന്ന ദിനം യുപിയിൽ രാമരാജ്യമുണ്ടാകുമെന്നും അഖിലേഷ് യാദവ് പ്രഖ്യാപിച്ചു.
Post Your Comments