
വടകര: ട്രെയിൻ കടന്നുപോയതിനു പിന്നാലെ റെയിൽപാളത്തിൽ വിള്ളൽ കണ്ടെത്തി. പുതുപ്പണം ബ്രദേഴ്സ് ബസ്സ്റ്റോപ്പിനു സമീപം റെയിൽപാളത്തിലാണ് വിള്ളൽ കണ്ടെത്തിയത്. നാട്ടുകാരുടെ അവസരോചിത ഇടപെടലിൽ വൻ ദുരന്തമാണ് ഒഴിവായത്.
തിങ്കളാഴ്ച വൈകീട്ട് ആറിനാണ് സംഭവം. മംഗള എക്സ്പ്രസ് കടന്നുപോയശേഷമാണ് പാളത്തിൽ വിള്ളൽ കണ്ടെത്തിയത്. സമീപം കളിച്ചുകൊണ്ടിരുന്ന കുട്ടികളാണ് പാളത്തിൽ തീപ്പൊരി കണ്ടത്.
റെയിൽ പാളത്തിൽ വിള്ളൽ കണ്ടെത്തിയതിനെ തുടർന്ന് തകരാറായതിനാൽ തിക്കോടിയിൽ പിടിച്ചിട്ട നേത്രാവതി രാത്രി 7.15ഓടെ വൈകി കടന്നുപോയി.
Post Your Comments