Life Style

പാദങ്ങള്‍ വിണ്ടുകൂറുന്നതിന് വീട്ടില്‍ തന്നെ പ്രതിവിധി

പാദങ്ങള്‍ വിണ്ടുകീറുന്നതാണ് പലരെയും അലട്ടുന്ന ഒരു പ്രശ്‌നം. പല കാരണങ്ങള്‍ കൊണ്ടും പാദങ്ങള്‍ വിണ്ടുകീറാം. പ്രത്യേകിച്ച് തണുപ്പ് കാലത്ത് ഇത്തരത്തില്‍ പാദങ്ങള്‍ വിണ്ടുകീറുന്നത് കൂടാം. കാലുകളിലെ എണ്ണയുടെ അംശം കുറയുമ്പോള്‍, ചര്‍മ്മം വരണ്ട് തൊലിയില്‍ വീണ്ടുകീറലുകള്‍ ഉണ്ടാകുന്നു. ചെരുപ്പ് ഉപയോഗിക്കാതെ നടക്കുന്നതും, ഉപ്പൂറ്റി മറയാത്ത ചെരുപ്പ് ഉപയോഗിക്കുന്നതും, ഹൈ ഹീല്‍സ് ഉപയോഗിക്കുന്നതും, ഒരുപാട് നേരം നില്‍ക്കുന്നതുമൊക്കെ പാദങ്ങള്‍ വിണ്ടുകീറാന്‍ കാരണമാകുമെന്നാണ് ഡെര്‍മറ്റോളജിസ്റ്റായ ജയ്ശ്രീ ശരത് പറയുന്നത്.

Read Also: കല്‍ക്കണ്ടത്തിന്റെ ഈ ​ഗുണങ്ങൾ അറിയാമോ?

ശരിയായ സംരക്ഷണം പാദങ്ങള്‍ക്ക് കൊടുക്കുന്നതുവഴി ഈ പ്രശ്നം പൂര്‍ണമായും ഇല്ലാതാക്കാം എന്നും അവര്‍ പറയുന്നു. പാദസംരക്ഷണത്തിനായി പരീക്ഷിക്കാവുന്ന ഒരു വഴിയും അവര്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്. ആദ്യം ഇളം ചൂടുവെള്ളത്തില്‍ കുറച്ചു തുള്ളി വെള്ളിച്ചെണ്ണ ഒഴിക്കാം. ശേഷം ഇതിലേയ്ക്ക് കാലുകള്‍ മുക്കി വയ്ക്കാം. ഏഴ് മിനിറ്റിന് ശേഷം ദ്രാവക സോപ്പ് ഉപയോഗിച്ച് വിണ്ടുകീറിയ പാദങ്ങള്‍ കഴുകാം. ശേഷം കോട്ടണ്‍ തുണി കൊണ്ട് കാലുകള്‍ നന്നായി തുടക്കാം. ഇനി മോയിസ്ചറൈസര്‍ ഉപയോഗിച്ചതിന് ശേഷം കുറച്ച് സമയം കോട്ടണ്‍ സോക്‌സ് കാലുകളില്‍ ധരിക്കാം. ഇത് കാലുകളെ മോയിസ്ചറൈസ് ചെയ്യാന്‍ സഹായിക്കും. ആഴ്ചയില്‍ ഒരു തവണ എങ്കിലും ഇത് ചെയ്യുന്നത് നല്ലതാണെന്നാണ് ഡോ. പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button