
തൃശൂർ: പെൺകുട്ടിയെയും യുവാവിനെയും ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ചായ്പൻകുഴി കുറ്റിലാൻ ശശിയുടെ മകൾ ദീപ (16), പാണൻകുന്നേൽ സേവ്യറിന്റെ മകൻ ലിയോ (22) എന്നിവരാണ് മരിച്ചത്.
തൃശൂർ മുരിങ്ങൂരിൽ ആണ് സംഭവം. ലിയോയെ കാണ്മാനില്ലെന്ന് കാട്ടി ബന്ധുക്കൾ രണ്ട് ദിവസം മുൻപ് വെള്ളിക്കുളങ്ങര സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പൊലീസ് നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
Read Also : ശനി ദോഷത്തിന്റെ വിഷമതകള്‍ അനുഭവിക്കുന്നവര്‍ ദോഷപരിഹാരത്തിന് ശനീശ്വര സ്‌തോത്രം ചൊല്ലുക
കൊരട്ടി പൊലീസ് മൃതദേഹങ്ങൾ ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്കു മാറ്റി. ഇരുവരും അടുപ്പത്തിലായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. ആത്മഹത്യ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്.
Post Your Comments