വിണ്ടു കീറുന്ന പാദങ്ങള്‍ക്ക് വീട്ടില്‍ തന്നെ പരിഹാരം കാണാം.. പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ് കാലുകളിലെ വിണ്ടുകീറല്‍. കാലുകളുടെ ചര്‍മ്മത്തിലെ ഈര്‍പ്പം നഷ്ടപ്പെടുന്നതാണ് കാല്‍ വിണ്ടുകീറാന്‍ കാരണം. പാദങ്ങള്‍ വിണ്ടുകീറുമ്പോള്‍ പലര്‍ക്കും അസഹനീയമായ വേദനയും അനുഭവപ്പെടാറുണ്ട്. എന്നാല്‍, പാദങ്ങള്‍ വിണ്ടുകീറുന്നതിന് നമ്മുടെ വീട്ടില്‍ തന്നെയുണ്ട് ചില പരിഹാരങ്ങള്‍.
Read Also : സൗദിയിൽ സന്ദർശനം നടത്താൻ ജോ ബൈഡൻ: സൽമാൻ രാജാവുമായി കൂടിക്കാഴ്ച്ച നടത്തും
പാദങ്ങളുടെ വിണ്ടു കീറലുകളെ ചെറുക്കാന്‍ ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍
1) തണുപ്പുകാലത്ത് പാദങ്ങള്‍ പൂര്‍ണ്ണമായും മറയ്ക്കുന്ന തരത്തില്‍ വൃത്തിയുള്ളതും മൃദുവായതുമായ സോക്സുകള്‍ ധരിക്കുക.
2) ഉപ്പിട്ട ചെറുചൂടുവെള്ളത്തില്‍ കാലുകള്‍ മുക്കിവെയ്ക്കുന്നതും വിണ്ടുകീറലിനെ ചെറുക്കാന്‍ സഹായിക്കും.
3) തണുപ്പുകാലത്ത് വീടിനുള്ളിലും പാദരക്ഷകള്‍ ഉപയോഗിക്കുക
4) വിണ്ടുകീറിയ പാദങ്ങളില്‍ കറ്റാര്‍വാഴ പുരട്ടുന്നത് കാലുകളുടെ ചര്‍മ്മത്തെ മൃദുവാക്കാന്‍ സഹായിക്കും.
5) രാത്രി ഉറങ്ങുന്നതിന് മുമ്പ് പാദങ്ങള്‍ വൃത്തിയായി കഴുകിയ ശേഷം ആവണക്കെണ്ണ പുരട്ടുന്നതും നല്ലതാണ്
Post Your Comments